തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനില്‍ എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധം. പാസില്ലാതെ എത്തുന്നവരെ 14 ദിവസം സര്‍ക്കാര്‍കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും.
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് ‘കോവിഡ്19 ജാഗ്രത’ പോര്‍ട്ടലില്‍ (https://covid19jagratha.kerala.nic.in) അപേക്ഷിക്കണം. ഒരേ ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. രോഗലക്ഷണങ്ങളില്ലാത്തവര്‍ 14 ദിവസം വീടുകളിലെ നിര്‍ബന്ധിത സമ്ബര്‍ക്കവിലക്കില്‍ പ്രവേശിക്കണം. ഇത് പാലിക്കാത്തവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലേക്ക് മാറ്റും.
മറ്റ് ക്രമീകരണങ്ങള്‍:
റെയില്‍വേ സ്റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഡ്രൈവര്‍ ഹോം ക്വാറന്റീന് സ്വീകരിക്കണം. റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തും.
തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം (ആലുവ), കോഴിക്കോട് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ഇറങ്ങാം. ലഗേജുകള്‍ അണുമുക്തമാക്കണം. രോഗലക്ഷണങ്ങളുള്ളവരെ െഎെസാലേഷനിലേക്ക് മാറ്റും.
കേരളത്തിന് പുറത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിേശാധന നടത്തി എക്സിറ്റ് പാസ് നല്‍കും. വണ്ടി പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുെമ്ബങ്കിലും പരിശോധനക്ക് വിധേയമായി സര്‍ട്ടിഫിക്കറ്റ് നേടണം.
കേരളത്തിലേക്ക് 34 വിമാനം കൂടി
ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് രണ്ടാംഘട്ട വിമാന സര്‍വിസുകളുടെ സമയക്രമമായി. 16 മുതല്‍ 22 വരെ 31 രാജ്യങ്ങളില്‍നിന്ന് 149 സര്‍വിസ് നടത്തും. ഇന്ത്യയിലേക്ക് യു.എ.ഇയില്‍നിന്ന് 11, സൗദി അറേബ്യയില്‍നിന്ന് ഒമ്ബത്, അമേരിക്കയില്‍നിന്ന് 13, യു.കെയില്‍നിന്ന് ഒമ്ബത്, കാനഡയില്‍നിന്ന് 10 വീതം സര്‍വിസ് നടത്തും.
കേരളത്തിലേക്ക് ഗള്‍ഫില്‍നിന്നടക്കം 34 വിമാനം എത്തും. യു.എ.ഇയില്‍നിന്ന് ആറും ഒമാനില്‍നിന്ന് നാലും സൗദിയില്‍നിന്ന് മൂന്നും ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്ന് രണ്ടുവീതം വിമാനങ്ങളും എത്തും. ജൂണ്‍ പകുതിയോടെ നാലു ലക്ഷത്തോളം പേരെ ഇന്ത്യയിലെത്തിക്കും.