സാമൂഹ്യപ്രവര്‍ത്തകയെ കടന്നു പിടിച്ചത് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ; പഞ്ചായത്ത് ജീവനക്കാരന് സസ്പെന്‍ഷ – Sreekandapuram Online News-
Sat. Sep 26th, 2020
കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ സാമൂഹ്യപ്രവര്‍ത്തകയെ കടന്നു പിടിച്ച പഞ്ചായത്ത് ജീവനക്കാരന് സസ്പെന്‍ഷന്‍. വയനാട് മുപ്പയ്നാട് പഞ്ചായത്തിലെ ജീവനക്കാരനായ വിജയനെയാണ് സസ്പെന്‍റ് ചെയ്തത്. ഫെബ്രുവരി 27നായിരുന്നു സംഭവം. ഓദ്യോഗിക ആവശ്യത്തിനായി കോഴിക്കോട് മാനന്തവാടി കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ താമരശ്ശേരിയില്‍ വച്ചാണ് ഇയാള്‍ കടന്നുപിടിച്ചത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.
By onemaly