തിരുവനന്തപുരം: കന്യാസ്ത്രീയാകാന്‍ പഠിച്ചുകൊണ്ടിരുന്ന ദിവ്യ പി. ജോണിെന്റ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവല്ല പാലിയേക്കര ബസേലിയന് കോണ്‍വെന്റിലെ കിണറ്റില്‍ മെയ് ഏഴിനാണ് ദിവ്യയുടെ മൃതദേഹം കാണപ്പെട്ടത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചുണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നേരില്‍കണ്ട് പരാതി നല്‍കിയിരുന്നു. അതിെന്റ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് െഎ.ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
സന്യാസിനി വിദ്യാര്‍ഥിനിയെ കന്യാസ്ത്രി മഠേത്താട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നാണ് ആരോപണം. മഠത്തിന് ഒരു കി.മീ. മാത്രം അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും പൊലീസില്‍ വിവരമറിയിക്കാനെടുത്ത കാലതാമസവുമാണ് സംശയങ്ങള്‍ ബലപ്പെടാന്‍ കാരണം.
മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസിലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥിനി ദിവ്യ പി. ജോണ്‍ മരിച്ച സംഭവത്തിലാണ് അവ്യക്തതകള്‍ നിലനില്‍ക്കുന്നത്. മഠത്തിലെ പതിവ് പ്രാര്‍ഥന ചടങ്ങുകള്‍ക്കുശേഷം പഠനക്ലാസ് നടക്കവേ മുറിവിട്ടിറങ്ങിയ ദിവ്യ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി.
രാവിലെ പതിനൊന്നേകാലോടെ ഇരുമ്ബ് മേല്‍മൂടിയുടെ ഒരുഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ സിസ്റ്ററുടെ മൊഴി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോണ്‍സിയാണ് 11.45ഓടെ പൊലീസില്‍ വിവരമറിയിച്ചത്.
12 മണിയോടെ അഗ്നിരക്ഷ സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷ സേന എത്തുംമുമ്ബ് ആംബുലന്‍സ് മഠത്തില്‍ എത്തിയിരുന്നു. സംഭവമറിഞ്ഞ് എത്തുമ്ബോള്‍ ഇരുമ്ബ് മേല്മൂടി നാല് മീറ്ററോളം ദൂരെ മാറിക്കിടക്കുകയായിരുന്നുവെന്നും പത്തടിയോളം താഴ്ചയില്‍ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപയോഗിച്ച് മുകളില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് അഗ്നിരക്ഷ സേന തിരുവല്ല സ്റ്റേഷന് ഓഫിസര്‍ പറഞ്ഞത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നാണ് പറയുന്നതത്. ബലപ്രയോഗത്തിെന്റ പാടുകളൊന്നും ശരീരത്തിലില്ല. കാലുകളില്‍ ചെറിയ മുറിവുകളുണ്ടെങ്കിലും അത് വീഴ്ചയില്‍ സംഭവിച്ചതാണ്. ആ മുറിവുകള്‍ മരണകാരണവുമല്ല എന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
മുങ്ങിമരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതാണെന്ന സൂചനയാണ് നല്‍കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപതിയില്‍ പൊലീസ് സര്ജെന്റ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. 21 വയസ്സുള്ള വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയാകുംവിധം ആശ്രമത്തിലുണ്ടായ സാഹചര്യം എന്തെന്ന ചോദ്യം ഉയരുന്നുണ്ട്.