Mon. Sep 28th, 2020




ഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക്​ തിരികെ എത്തിക്കാനുള്ള വന്ദേ ഭാരത്​ മിഷന്‍െറ രണ്ടാം ഘട്ട വിമാനങ്ങളുടെ പട്ടിക തയാറായി. മേയ്​ 16 മുതല്‍ 22 വരെയാണ്​ രണ്ടാംഘട്ടം.

149 വിമാനങ്ങളിലായി 31 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക്​ സര്‍വിസ്​ നടത്തും. ഇതോടെ കൂടുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ്​ കരുതുന്നത്​.

അമേരിക്കയില്‍നിന്ന്​ ഒരു വിമാനവും യു.എ.ഇയില്‍ നിന്നും ആറുവിമാനങ്ങളും കേരളത്തിലേക്ക്​ സര്‍വിസ്​ നടത്തും. സൗദിയില്‍നിന്ന്​ മൂന്നു വിമാനങ്ങളുടെ സര്‍വിസ്​ കേരളത്തിലേക്കുണ്ടാകും. യു​.കെ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന്​ ഓരോ വിമാനങ്ങളും ഒമാനില്‍ നിന്ന്​ നാലു വിമാനവും കേരളത്തിലേക്കുണ്ട്​. ഖത്തറില്‍നിന്നും കുവൈത്തില്‍നിന്നും​ രണ്ടു വിമാനങ്ങള്‍ വീതവും കേരളത്തിലേക്ക്​ സര്‍വിസ്​ നടത്തും. ആസ്​ട്രേലിയ, ഉക്രെയിന്‍, ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പീന്‍സ്​, ഫ്രാന്‍സ്​, അയര്‍ലന്‍ഡ്​, താജിക്​സഥാന്‍, ബഹ്​റൈന്‍, അര്‍മേനിയ, ഇറ്റലി എന്നിവിടങ്ങളില്‍നിന്നും ഓരോ വിമാനങ്ങളില്‍ കേരളത്തിലേക്ക്​ പ്രവാസികളെ എത്തിക്കും.




By onemaly