Tue. Sep 29th, 2020




ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച്‌ പ്രഖ്യാപനം മെയ് 17 ന് മുന്‍പ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണ്‍ നാലാംഘട്ടം എങ്ങനെ വേണം എന്നത് മെയ് 17-ന് മുമ്ബേ തന്നെ പ്രഖ്യാപനമുണ്ടാകും.

കോവിഡ് രോഗം ഇപ്പോഴൊന്നും വിട്ടുപോകില്ല. ഏറെക്കാലം കൊറോണ നമ്മുടെ ജീവിതത്തോടൊപ്പമുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്. കോവിഡിനൊപ്പം ജീവിച്ചു മുന്നേറുകയാണു വേണ്ടത്. നമ്മള്‍ മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും. കൊറോണയെ ബാധിക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടു തന്നെ നാലാംഘട്ട ലോക്ഡൗണ്‍ പുതിയ രൂപത്തിലും നിയമങ്ങള്‍ അനുസരിച്ചുമാകും.

സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും നാലാംഘട്ട ലോക്ഡൗണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രാദേശിക ഉല്‍പാദനവും വിതരണവും കൂടുതല്‍ ശക്തിപ്പെടുത്തും. ഓരോരുത്തരും പ്രാദേശിക ഉല്‍പനങ്ങള്‍ വാങ്ങുകയും പ്രചരിപ്പിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.




By onemaly