Tue. Oct 27th, 2020




മുഖാവരണങ്ങൾ നല്കി

ആരോഗ്യ പ്രവർത്തകർക്കായി
എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ റാണി ലക്ഷ്മീബായ് ബുൾബുൾ യൂണിറ്റ് നിർമിച്ച മുഖാവരണങ്ങൾ സ്കൂൾ അധികൃതർ കൂട്ടുംമുഖം സി.എച്ച്.സി.മെഡിക്കൽ ഓഫീസർ അഞ്ജു.ടി.തോമസിന് കൈമാറി.
പി.ടി.എ പ്രസിഡൻറ് ജിജി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ കെ.പി.വേണുഗോപാലൻ, ഫ്ലോക്ക് ലീഡർ പി.ഗീത,ഹെൽത്ത് ഇൻസ്പെക്ടർ എം.ശശീന്ദ്രൻ, പി.ജനാർദനൻ,ടി.ടി. രമ്യ,പി.അഖില, ബുൾബുൾ യൂണിറ്റ് അംഗങ്ങളായ ബി.അമിഷ, കെ.വി.അദൃശ്യ എന്നിവർ പങ്കെടുത്തു.

എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ ബുൾബുൾ യൂണിറ്റ് നിർമിച്ച മുഖാവരണങ്ങൾ സ്കൂൾ അധികൃതർ കൂട്ടും മുഖം സി.എച്ച്.സി.മെഡിക്കൽ ഓഫീസർ അഞ്ജു.ടി.തോമസിന് കൈമാറുന്നു.




By onemaly