തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ 32 കോവിഡ് 19 രോഗികളാണ് ഉള്ളത്. ഇവരില്‍ 23 പേര് പുറത്ത് നിന്ന് വന്നവരാണ്. 9 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇവരില്‍ 6 പേര് വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്.
സമൂഹവ്യാപനമെന്ന ഭീഷണി അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. സമ്ബര്ക്കത്തിലൂടെയുള്ള രോഗവ്യാപനംസങ്കല്പ്പാതീതമാണ്. കസര്‍ഗോഡ് ഒരാളില്‍ നിന്ന് 22 പേര്‍ക്ക് രോഗം പകര്‍ന്ന നിലയുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.