മാനന്തവാടി: പുഴക്കടവില്‍ കുളിക്കുന്നതിെന്റ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതികള്‍ക്കുനേരെ അഞ്ചംഗ സംഘത്തിെന്റ അസഭ്യവര്‍ഷം. ഇതു ചോദ്യം ചെയ്യാന്‍ ചെന്ന യുവതികളിലൊരാളുടെ പിതാവിനെ യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായും പരാതി. ക്രൂരമര്‍ദനത്തിനിരയായ ഇദ്ദേഹത്തിെന്റ മുന്‍വശത്തെ പല്ലു കൊഴിയുകയും ചെയ്തു. തുടര്‍ന്ന് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയതിെന്റ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.
മാനന്തവാടി എടവക എള്ളുമന്ദത്ത് മെയ് എട്ടിനാണ് സംഭവം. മുതിരേരി പൊള്ളമ്ബാറ പുഴക്കടവില്‍ കുളിക്കാനെത്തിയ രണ്ട് യുവതികളെയാണ് പുഴയുടെ അക്കരെ നിന്നുമുള്ള സംഘം അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവര്‍ക്കെതിരെ മാനന്തവാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി. എന്നാല്‍, ഭരണകക്ഷി പ്രവര്‍ത്തരായ പ്രതികള്‍ക്കെതിരെ കാര്യമായ അന്വേഷണം നടത്താതെ മൊഴിയുള്‍പ്പെടെ തിരുത്തി പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതിയും പിതാവും ആേരാപിച്ചു.
യുവതികളെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാനായി മറുകരയിലേക്ക് പോയപ്പോഴാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വയോധികനെ മര്‍ദിച്ചതെന്നാണ് പരാതി. സ്ത്രീകളെ അപമാനിച്ചതിനും വയോധികനെ മര്‍ദിച്ചതിനുമാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയതായും പോലീസ് പറഞ്ഞു