ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു; സര്‍ക്കാര്‍ ഉത്തരവ് പുറത്ത് – Sreekandapuram Online News-
Sun. Sep 27th, 2020




കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി. മെയ് 4 നാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും, ചെയര്‍മാന്റെയും ഹോണറേറിയം വര്‍ദ്ധിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.

നിലവില്‍ കമ്മിറ്റി കൂടുന്ന ദിവസങ്ങളില്‍ 1000 രൂപയാണ് ചെയര്‍മാനും, ഓരോ അംഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 2000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന് മാസ ശമ്ബളം അനുവദിക്കണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ തുക നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, സിറ്റിംഗ് ഫീസ് തുക വര്‍ദ്ധിപ്പിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സാമ്ബത്തിക മാന്ദ്യം അനുഭവിക്കുമ്ബോഴാണ് സര്‍ക്കാര്‍ ധൃതി പിടിച്ച്‌ സിറ്റിംഗ് ഫീസ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത്.




By onemaly