കലക്ടറേറ്റിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ – Sreekandapuram Online News-
Sat. Sep 19th, 2020




കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്കും തിരിച്ചും ചൊവ്വാഴ്ച (മെയ് 12) മുതല്‍ ബസ്സ് സൗകര്യം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി.

വാഹനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കേണ്ടതും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്. ഒരു ബസ്സില്‍ യാത്രക്കാരായി 30 ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.

റൂട്ട് 1. പയ്യന്നൂര്‍ – പഴയങ്ങാടി – കണ്ണപുരം – ചെറുകുന്ന് വഴി കണ്ണൂര്‍. 8.30 മണി, ഫോണ്‍: 99 61 96 57 74.

2. കരിവെള്ളൂര്‍ – പയ്യന്നൂര്‍ -പിലാത്തറ –  തളിപ്പറമ്പ് – പുതിയതെരു വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍: 70 12 97 77 21.

3. ഇരിട്ടി -മട്ടന്നൂര്‍-ചാലോട് – വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍:96 05 74 76 01.

4. പാനൂര്‍ പൂക്കോട്-തലശ്ശേരി- താഴെ ചൊവ്വ-വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍: 97 47 59 86 79.

5. ശ്രീകണ്ഠപുരം – മയ്യില്‍- കമ്പില്‍ – പുതിയ തെരു- വഴി കണ്ണൂര്‍ 8.30 മണി. ഫോണ്‍: 96 45 60 97 87

6. കൂത്തുപറമ്പ് – മമ്പറം – അഞ്ചരക്കണ്ടി – ചക്കരക്കല്‍ – താഴെചൊവ്വ വഴി കണ്ണൂര്‍ – 8.30 മണി. ഫോണ്‍: 94 46 77 77 67.

വൈകുന്നേരം 5 മണിക്ക്  തിരിച്ചും സര്‍വീസ് നടത്തും. രണ്ട് സ്റ്റേജ് ആയിട്ടായിരിക്കും യാത്രാ ചാര്‍ജ്  ഈടാക്കുക. കൂടിയ ചാര്‍ജ് 50 രൂപയും കുറഞ്ഞത് 25 രൂപയും ആയിരിക്കും.




By onemaly