Wed. Sep 30th, 2020




തിരുവനന്തപുരം: മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയായിരിക്കും ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല പകരം കള്ള് പാഴ്സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാനാകും. ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല.

കള്ള് വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. . 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് പാഴ്‌സല്‍ നല്‍കാന്‍ തീരുമാനമായത്.




By onemaly