Tue. Sep 29th, 2020




കേരളത്തിന്റെ കോവിഡ് അതിജീവനം ഇന്ത്യയില്‍ മാത്രമല്ല, മുപ്പത്തഞ്ചിലധികം രാജ്യാന്തര മാധ്യമങ്ങള്‍ക്കും പ്രധാനവാര്‍ത്ത. ആരോഗ്യരംഗത്തെ കേരള മാതൃക ബിബിസിയിലടക്കം മുമ്ബുതന്നെ ചര്‍ച്ചയായതാണ്. രാജ്യത്താദ്യം രോഗം സ്ഥിരീകരിച്ച കേരളത്തിന്റെ ഐതിഹാസികമായ അതിജീവനമാണ് വീണ്ടും ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ബ്രിട്ടന്‍, യുഎസ്, ക്യാനഡ, ഇറ്റലി, ഫ്രാന്‍സ്, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം നമ്മുടെ മുന്നേറ്റം എടുത്തുപറഞ്ഞു.

ബിബിസി (ലണ്ടന്‍)

കേരളം എങ്ങനെയാണ് കോവിഡ് രോഗവ്യാപനം നേര്‍രേഖയിലേക്ക് മാറ്റിയതെന്ന് ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത ഇന്ത്യന്‍ പ്രതിനിധി സൗതിക് ബിശ്വാസാണ് തയ്യാറാക്കിയത്. ലിങ്ക്: https://www.bbc.com/news/world-asia-india-52283748. ടോക്ക് ഷോ ഇന്‍ ബിബിസി എന്ന പരിപാടിയില്‍ വാര്‍ക്ക് ലൈഫ് ഇന്ത്യ എന്ന അഭിമുഖ പരിപാടിയിലും കേരളത്തിന്റെ നിപാ, കോവിഡ് മുന്നേറ്റങ്ങള്‍ ചര്‍ച്ചയായി.

ദ ഗാര്‍ഡിയന്‍ (ലണ്ടന്‍)

ഇന്ത്യന്‍ പ്രതിനിധി ഉമ്മന്‍ സി കുര്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തിലെ സുസജ്ജമായ ആരോഗ്യ സംവിധാനത്തിന്റെയും ഭരണസുതാര്യതയുടെയും മേന്മകള്‍ വിവരിക്കുന്നു. ലിങ്ക്: https://www.theguardian.com/…/kerala-indian-state-flattened….

ദ വാഷിങ്ടണ്‍ പോസ്റ്റ് (വാഷിങ്ടണ്‍)

നിഹാ മാസിഹ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പരിശോധനാ സംവിധാനം, രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കല്‍, സാമുഹ്യ അടുക്കള എന്നിവയെക്കുറിച്ച്‌ വിവരിക്കുന്നു. ഒപ്പം ആരോഗ്യമന്ത്രി കെ കെ ശെശലജയുടെ കോവിഡ് സംബന്ധിച്ച ട്വിറ്റര്‍ കമ്യൂണിക്കേഷനും ചേര്‍ത്തിട്ടുണ്ട്. ലിങ്ക്: https://www.washingtonpost.com/…/3352e470-783e-11ea-a311-ad…

അല്‍ ജസീറ (ഖത്തര്‍)

കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതാണെന്ന് വിവരിക്കുന്നു. അലക്സി ഒബ്രിയാന്‍ എന്ന ലേഖകനാണ് വാര്‍ത്ത തയ്യാറാക്കിയത്. ലിങ്ക്: https://www.aljazeera.com/…/coronavirus-indias-kerala-state…

ദ ട്രിബ്യൂണ്‍ മാഗസിന്‍ (ലണ്ടന്‍)

ശാരീരിക അകലം, സാമൂഹ്യ ഒരുമ എന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം എടുത്തുപറഞ്ഞാണ് ട്രിബ്യൂണ്‍ ഇന്ത്യയിലെ ചുവപ്പന്‍ സംസ്ഥാനത്തെ ആരോഗ്യ മുന്നേറ്റം വിവരിക്കുന്നത്. വിനയാ രാഘവനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലിങ്ക്: https://tribunemag.co.uk/…/physical-distance-social-unity-h…

ആര്‍ ടി അമേരിക്ക ന്യൂസ് (യുഎസ്)

ചാനല്‍ ടോക്ക് ഷോയില്‍ കേരള മാതൃക ലോകത്തിന് വഴികാട്ടുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു. യൂട്യൂബ് ലിങ്ക്: https://youtu.be/hT4xylOrdkw.

ദ എക്കണോമിസ്റ്റ് (ലണ്ടന്‍)

വിയത്നാമും കേരളവും കാണിച്ച പ്രതിരോധമാതൃക വിവരിക്കുന്ന എക്കണോമിസ്റ്റിലെ ലേഖനത്തില്‍ കാര്യക്ഷമതയോടെയുള്ള ആരോഗ്യസംവിധാനം സംസ്ഥാനത്തിന്റെ പ്രത്യേകതയാണെന്ന് എടുത്തുപറയുന്നു. ലിങ്ക്: https://www.economist.com/…/vietnam-and-the-indian-state-of…

ദ വോഗ് (യുഎസ്)

അമേരിക്കന്‍ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ വോഗില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കവര്‍ചിത്രത്തോടെയാണ്, സംസ്ഥാനത്തിന്റെ മുന്നേറ്റം വിവരിച്ചത്. ലേഖനം, രാജ്യാന്തര ശ്രദ്ധയും പിടിച്ചുപറ്റി. ലിങ്ക്: https://www.vogue.in/…/vogue-warriors-kk-shailaja-kerala-he…

അറബ് ന്യൂസ് (സൗദി അറേബ്യ)

ഇന്ത്യയുടെ ഭേദമാകല്‍ നിരക്ക് 11 ശതമാനം മാത്രമാകുമ്ബോള്‍ കേരളത്തില്‍ ഇത് 50 ശതമാനമാണെന്ന് യുഎഇയിലെ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലിങ്ക്: https://www.arabnews.com/node/1660731/world.

കേരളത്തിന്റെ നേട്ടം വാര്‍ത്തയായി വന്ന മറ്റുപ്രമുഖ രാജ്യാന്തര പ്രസിദ്ധീകരണങ്ങളും അവയുടെ ലിങ്കും:

വോയ് ഓഫ് അമേരിക്ക (യുഎസ്) ലിങ്ക്: https://www.voanews.com/…/indias-kerala-state-shows-way-cor…
എംഐടി ടെക്നോളജി റിവ്യൂ (കേംബ്രിഡ്ജ്) ലിങ്ക്: https://www.technologyreview.com/…/kerala-fight-covid-19-i…/
നാഷണല്‍ പോസ്റ്റ് (ക്യാനഡ) ലിങ്ക്: https://nationalpost.com/…/the-kerala-model-how-a-small-ind…
ദ ഡിപ്ലോമാറ്റ് (ജപ്പാന്‍) ലിങ്ക്: https://thediplomat.com/…/how-a-south-indian-state-flatten…/
ദ നാഷണല്‍ മിഡില്‍ ഈസ്റ്റ് (അബുദാബി) https://www.thenational.ae/…/coronavirus-what-kerala-can-te…
ഗള്‍ഫ് ന്യൂസ് (ദുബായ്): https://gulfnews.com/…/keralas-covid-19-fight-success-due-t…
ഖലീജ് ടൈംസ് (ദുബായ്) : https://m.khaleejtimes.com/…/Coronavirus-When-Indias-commun…
ഫ്രാന്‍സ് ലെ മുണ്ടെ: https://www.lemonde.fr/…/en-inde-un-etat-marxiste-se-heurte…
ഫ്രാന്‍സ് കുറിയര്‍ ഇന്റര്‍നാഷണല്‍: https://www.courrierinternational.com/…/reportage-en-inde-l…
ഫ്രാന്‍സ് സയന്‍സ് അവനീര്‍ https://t.co/Xh7RONymcH?amp=1
ഇറ്റലി ലാ സ്റ്റംബ: https://www.lastampa.it/…/il-fattore-k-nella-lotta-al…/amp/…
ഇറ്റലി റിപബ്ലിക: https://rep.repubblica.it/…/coronavirusindiailmodellok…/
ജര്‍മനി ജംഗിള്‍ വെല്‍റ്റ്: https://www.jungewelt.de/…/376539.indien-kommunisten-gegen-…
സൗത്ത് ചൈന മോണിങ് പോസ്റ്റ് : https://www.scmp.com/…/coronavirus-pinarayi-vijayan-andrew-…
സ്ട്രൈറ്റ് ടൈംസ് (സിംഗപ്പുര്‍): https://www.straitstimes.com/…/keralas-investments-in-publi…
നൈജീരിയ പന്‍ജന്‍ഗ്: https://punchng.com/flattening-the-curve-lessons-from-ker…/…
ന്യൂ ഫ്രൈം സൗത്ത് ആഫ്രിക്ക: https://www.newframe.com/kerala-is-a-model-state-in-the-co…/
തുര്‍ക്കി എവര്‍ന്‍സല്‍: https://www.evrensel.net/…/hindistanin-gormezden-gelinen-bo…
യൂറോപ് സോളിഡൈര്‍: http://www.europe-solidaire.org/spip.php?article53041
ധാക്ക ട്രിബ്യൂണ്‍ (ബംഗ്ലാദേശ്): https://www.dhakatribune.com/…/how-kerala-flattened-its-cor…
പാത്ത്. ഓര്‍ഗ്: https://www.path.org/…/4-lessons-kerala-how-effectively-co…/
ആള്‍ട്ടര്‍ നെറ്റ് യുഎസ്‌എ: https://www.alternet.org/…/an-overlooked-region-of-india-i…/
പ്രസ്സന്‍സ (ബ്രിട്ടന്‍): https://www.pressenza.com/…/an-often-overlooked-region-of-…/
ഫ്രാന്‍സ് ഹ്യൂമനൈറ്റ് (ഫ്രാന്‍സ്): https://www.humanite.fr/en-inde-comment-letat-communiste-du…
പോളണ്ട് സ്ട്രജക്: https://strajk.eu/koronawirus-w-indiach-najlepiej-w-walce-…/
ബ്രസീല്‍. ബ്രസീല്‍ഡെഫാറ്റോ: https://www.brasildefato.com.br/…/kerala-is-a-model-state-i…




By onemaly