
ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ സുപ്രധാന ജയിലുകളില്‍ ഒന്നായ തിഹാര്‍ ജയിലും കൊവിഡ് ഭീതിയില്‍. ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ഒരാളെ ദിവസങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ എത്തിച്ചിരുന്നു. ഇയാള്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ഉടലെടുത്തത്.
ഇതോടെ പ്രതിയേയും കൂടെയുള്ളയാളെയും നിരീക്ഷണത്തിലാക്കി. ഇവരുടെ പരിശോധനാഫലങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന് ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന് എന്നിവര്‍ അടക്കമുള്ളവരെ തിഹാറിലെ രണ്ടാം നമ്ബര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെയാണ് പീഡനക്കേസ് പ്രതിയും കഴിഞ്ഞിരുന്നത്. കൊവിഡ് സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
എന്നാല്‍, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ളവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. പുതുതായി ജയിലില്‍ എത്തുന്നവരെ കൊറോണ വൈറസ് സ്ക്രീനിംഗിന് ശേഷം മാത്രമാണ് പ്രവേശിപ്പിക്കുക.