Tue. Oct 27th, 2020




കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാര്‍ക്കു വേണ്ടി രക്ഷാ ദൗത്യം (റെസ്‌ക്യു ഓപ്പറേഷന്‍) നടത്തുകയാണെന്ന് അറിയിച്ച് ആനൂകൂല്യം നേടിയ ശേഷം യാത്രക്കാരോട് പണം വാങ്ങി യാത്ര സംഘടിപ്പിച്ച ഇന്ത്യന്‍ അധികൃതരുടെ നിലപാട് വിനയായത് 15 ഗര്‍ഭിണികളുള്‍പ്പെടെ 181 യാത്രക്കാര്‍ക്ക്.

കോവിഡ് പശ്ചാത്തലത്തില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി സേവനമെന്ന നിലയില്‍ തങ്ങളുടെ നാട്ടുകാരെ തിരിച്ചുകൊണ്ടുവരികയാണെന്നും ഇത് രക്ഷാദൗത്യമാണെന്നുമുള്ള അറിയിപ്പാണ് ഖത്തര്‍ ദോഹ ഹമദ് അന്താരാഷ്ടാ വിമാനത്താവള അധികൃതര്‍ക്ക് നേരത്തെ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം നല്‍കിയത്.

അതുപ്രകാരം എയര്‍പോര്‍ട്ടിലെ
ലാന്‍ഡിംഗ്,
ഹാന്‍ഡ്‌ലിംഗ്,
കൗണ്ടര്‍ ചാര്‍ജ്ജ്
ഉള്‍പ്പെടെ നിരക്കുകള്‍ക്ക് കിഴിവ് നല്‍കുകയും ചെയ്തു.

പക്ഷെ കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടുകഴിഞ്ഞ ശേഷമാണ് യാത്രക്കാരോട് പണം വാങ്ങിയുള്ളതാണെന്നും ഇത്തരം ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നും ദോഹ ഹമദ് വിമാനത്താവള അധികൃതര്‍ക്ക് ബോധ്യമായത്.

ഇതോടെ ഇക്കാര്യത്തില്‍ ആനൂകൂല്യം നല്‍കാനാവില്ലെന്നും വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും സാധാരണ പോലെ ഈടാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു.

കൂടാതെ എയര്‍ഇന്ത്യയെപ്പോലെ തന്നെ ഖത്തര്‍ എയര്‍വെയിസിനും സമാന സര്‍വ്വീസ് നടത്താന്‍ അന്തര്‍ദേശീയ വിമാന യാത്രാ മാനദണ്ഢപ്രകാരം അര്‍ഹതയുണ്ടെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്.

ഇതോടെയാണ് തിരുവനന്തുപരത്തേക്കുള്ള രണ്ടാമത്തെ വിമാനം മുടങ്ങിയത്




By onemaly