home

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ശുചീകരണാനുമതി



കണ്ണൂര്‍ :ജില്ലയില്‍ ലോക്ഡൗണ്‍ കാരണം അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ശുചീകരിക്കാന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍ അനുമതി നല്‍കി.

ചൊവ്വാഴ്ച മുതലാണ് അനുമതി. രാവിലെ പത്തുമുതല്‍ മൂന്നു വരെയാണ് സമയം, മെയ് 12 ചൊവ്വാഴ്ച ടെക്‌സ്‌റ്റൈല്‍ റെഡിമെയ്ഡ് ഷോപ്പുകള്‍ക്കും ബുധനാഴ്ച ഹാര്‍ഡ് വെയര്‍, പെയിന്റ്, ചെരിപ്പ്, ഫാന്‍സി ഷോപ്പുകള്‍ക്കും വ്യാഴാഴ്ച കണ്ണട,വാച്ച്, സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങള്‍ക്കും വെള്ളി റെസ്റ്റോറന്റ, ടീ ഷോപ്പ് എന്നിവക്കും മറ്റ് ഷോപ്പ്കള്‍ക്ക് ശനിയാഴ്ചയുമാണ് അനനുമതി.

ശുചീകരണ സമയത്ത് വ്യാപാരികള്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ധേശം ഉണ്ട്. ഈ സമയത്ത് വ്യാപാരം അനുവദനീയമല്ല