Tue. Oct 27th, 2020




തൃശൂര്‍ > ഏഷ്യാനെറ്റ് തൃശൂര്‍ ബ്യൂറോ ചീഫ് പ്രിയ ഇളവള്ളിമഠത്തിനെ വ്യക്തിഹത്യ നടത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കുട്ടഞ്ചേരി കൊണ്ടത്തോടിയില്‍ വീട്ടില്‍ അജിത് ശിവരാമന്‍(28) ആണ് അറസ്റ്റിലായത്.

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ആരാധനച്ചടങ്ങുകള്‍ നടത്തിയതിനെത്തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് കേസെടുത്തിരുന്നു. നാല് ബിജെപി, ആര്‍എസ്‌എസ് നേതാക്കളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയുംചെയ്തു.

ഇതുസംബന്ധിച്ച്‌ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതില്‍ പ്രകോപിതരായ സംഘപരിവാറുകാര്‍ മാധ്യമപ്രവര്‍ത്തകയേയും അവരുടെ കുടുംബത്തേയും മതം തിരിച്ച്‌ നവമാധ്യമങ്ങളിലൂടെ അവഹേളിക്കുകയായിരുന്നു. ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രിയ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.




By onemaly