June 28, 2022



ഇരിട്ടി:റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഉളിക്കലില്‍ 113 നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഉളിക്കൽ അട്ടറഞ്ഞി സ്വദേശിനി ശാസ്താംപറമ്പില്‍ ഭാരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ മൂന്ന് മാസക്കാലമായി ബയോമെട്രിക്ക് സംവിധാനത്തില്‍ കൈയ്യൊപ്പ് പതിയുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കടയുടമ ഇവരുടെ റേഷന്‍ സാധനങ്ങള്‍ നല്‍കിയിരുന്നില്ല. ഇവര്‍ നല്‍കിയ പരാതിയില്‍ മേല്‍ നടത്തിയ അന്വോഷണത്തില്‍ കയ്യൊപ്പ് പതിയാത്ത പ്രശ്‌നമില്ലെന്നും റേഷൻ കടയുടമയുടെ നടപടി ശരിയല്ലെന്നും  കണ്ടെത്തിയതിനെ  തുടര്‍ന്നാണ് ഇരിട്ടി താലൂക്ക് സപ്ലെഓഫീസര്‍ നടപടി സ്വീകരിച്ചത്.
റേഷന്‍ കടയുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിൽ ഈ കടയുടെ ചുമതല ടൗണിലെ തന്നെ ലൈസൻസുള്ള മറ്റൊരു കടയ്ക്ക് നൽകുമെന്നും,പതിവ് പോലെ 113 നമ്പർ റേഷൻ കടയിൽ നിന്ന് ലഭിക്കേണ്ട സേവനം അതു പോലെ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും സപ്ലെ ഓഫീസര്‍ അറിയിച്ചു.