അതിര്‍ത്തിയില്‍ ഇതുവരെ വന്നവര്‍ക്ക് പാസ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ – Sreekandapuram Online News-
Sat. Sep 26th, 2020




എറണാകുളം: കേരള അതിര്‍ത്തിയില്‍ ഇതുവരെ വന്നവര്‍ക്ക് പാസ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഇനി പാസില്ലാതെ വരുന്നവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ അസാധാരണ സാഹചര്യമാണുള്ളതെന്നും അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇതുവരെ 59,000 പേര്‍‌ക്ക് സ‌ര്‍ക്കാ‌ര്‍ പാസ് നല്‍കിയെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

കോടതി സ്വമേധയാ എടുത്ത കേസിലാണ് അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിംഗ് നടക്കുന്നത്.

ഇന്നലെ സംസ്ഥാന അതിര്‍ത്തികളില്‍ പാസില്ലാതെ നിരവധി പേര്‍ എത്തിയിരുന്നു.

കോടതി സ്വമേധയാ എടുത്ത കേസിലാണ് അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിംഗ് നടക്കുന്നത്. ഇന്നലെ സംസ്ഥാന അതിര്‍ത്തികളില്‍ പാസില്ലാതെ നിരവധി പേര്‍ എത്തിയിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിട്ടത്. പാസില്ലാതെ സംസ്ഥാനത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകള്‍ എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, അവരുടെ ആരോഗ്യവിവരങ്ങള്‍ എന്നിവ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വാളയാര്‍, തലപ്പാടി അടക്കമുള്ള ചെക്‌പോസ്റ്റുകളില്‍ ശനിയാഴ്ചയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടലുണ്ടായത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. ജസ്റ്റിസുമാരായ ഷാജി പി. ചാലി, എം.ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗിക്കുന്നത്.

 




By onemaly