Tue. Sep 29th, 2020




കുവൈത്ത് സിറ്റി: കൊവിഡ് രോഗികളും, മരണനിരക്കും വര്‍ധിച്ചതിനാല്‍ കുവൈത്തില്‍ നാളെ മുതല്‍ സമ്ബൂര്‍ണ കര്‍ഫ്യൂ. രാജ്യത്ത് മുഴുവന്‍ സമയ കര്‍ഫ്യൂ ആരംഭിക്കാനിരിക്കെ അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

വൈകിട്ട് നാലു മുതല്‍ രാവിലെ എട്ട് വരെ കര്‍ഫ്യൂ നിലവിലുള്ള സാഹചര്യത്തില്‍ സമ്ബൂര്‍ണ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ശനിയാഴ്ചയും ഞായറാഴ്ചയും പകല്‍ എട്ടു മണിക്കൂര്‍ വീതമാണ് ബാക്കി. അതിനാല്‍ ചുരുങ്ങിയ സമയത്തിനകം കിട്ടാവുന്നതൊക്കെയും വാങ്ങുന്നതിനായിരുന്നു തിരക്ക്. നിലവില്‍ ലോക്ഡൗണുള്ള ജലീബ് ഷുയൂഖിലും മഹ്ബൂലയിലുമുള്ളവര്‍ പ്രദേശത്തെ കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഒഴുകിയെത്തിയത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

20 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളെങ്കിലും സംഭരിക്കുക എന്നത് ലക്ഷ്യമിട്ടാണ് കടകളിലേക്ക് ജനങ്ങള്‍ പാഞ്ഞെത്തിയത്. പാചകവാതക സിലിണ്ടര്‍ വിതരണ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.




By onemaly