Thu. Oct 1st, 2020




ഇരിട്ടി നഗരസഭയിൽ തിങ്കളാഴ്ച്ച മുതൽ പ്രഖ്യാപിച്ച ഇളവുകൾ താൽക്കാലികമായി റദ്ദാക്കി

ഇരിട്ടി:  ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയില്‍വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭ സുരക്ഷസമിതി നഗരസഭാ പരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയ ഇളവുകള്‍ റദ്ദാക്കി സുരക്ഷാസമിതിയുടെ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഇളവുകൾ താല്‍കാലികമായി റദ്ദാക്കിയത്. നഗരസഭ ഹോട്ട് സ്‌പോട്ടില്‍ നിന്നും കണ്ടെയ്‌മെന്റ് സോണില്‍ നിന്നും മാറിയ സാഹചര്യത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച മുതല്‍ കര്‍ശന കർശന നിബന്ധനകളോടെ നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ വ്യാപര സ്ഥാപനങ്ങള്‍ തുറക്കാനായിരുന്നു കഴിഞ്ഞ ദിവസം സുരക്ഷാ സമിതി യോഗത്തിൽ തീരുമാനമായത് കണ്ണൂർ. ജില്ല റെഡ് സോണ്‍ ആയതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിബന്ധനകള്‍ക്ക് വിധേയമായി സുരക്ഷ സമിതിയുടെ തീരുമാനം ജില്ലാ കലക്ടര്‍ അംഗീകരിക്കുന്ന മുറക്ക് മാത്രമെ ഇരിട്ടി നഗരസഭകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക നല്‍കിയ ഇളവുകള്‍ ബാധകമാവുവെന്നും ഇതിനായി അപേക്ഷ സമര്‍പ്പി ച്ചിട്ടുണ്ടെന്നും നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ അറിയിച്ചു.




By onemaly