എരുമപ്പെട്ടി: ക്ഷേത്രത്തില്‍ മതപ്രഭാഷണം നടത്തുവാന്‍ ഒത്തുകൂടിയ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കടങ്ങോട് പഞ്ചായത്തിലെ കുടക്കുഴി ചെമ്ബ്രയൂര് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ മതപ്രഭാഷണ ത്തിനായി ഒത്തുകൂടിയ കുടക്കുഴി സ്വദേശികളായ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഏറനാട്ടില്‍ വീട്ടില്‍ ഇ.ചന്ദ്രന് (68), തെക്കേടത്ത് മന വീട്ടില്‍ നാരായണന് ( 47), കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ ഗോപി ( 58), താഴത്തെ പുരയ്ക്കല്‍ വീട്ടില്‍ സുധനന് (60) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഭൂപേഷിന്െറ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തര്‍ ഓടി രക്ഷപ്പെട്ടു.