കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വയനാട് മുപ്പയിനാട് പഞ്ചായത്തിലെ ക്ലര്‍ക്കായ വിജയനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്നു താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഫെബ്രുവരി 27 നു കെഎസ്എസ്ആര്ടിസി ബസില്‍ നടന്ന ലൈംഗിക പീഡനത്തിലാണ് വിജയന് അറസ്റ്റിലായത്. കോഴിക്കോട് നിന്നും അതിരാവിലെ വയനാടിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസിലാണ് സര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. ഇയാളെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയ കെഎസ്ആര്‍ആര്‍ടിസി കണ്ടകടറും കേസില്‍ പ്രതിയായിരുന്നു.
ബസ് താമരശ്ശേരി ഭാഗത്ത് കൂടി സഞ്ചരിക്കുമ്ബോഴാണ് ഇയാള്‍ സ്ത്രീയ്ക്ക് നേരെ ലൈംഗിക പീഡനം നടത്തിയത്. ഇവര്‍ പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നു ഇവര്‍ വയനാട് എസ്പി ഇളങ്കോയെ ഫോണ്‍ വഴി ബന്ധപ്പെടുകയും എസ്പി വൈത്തിരി സിഐയ്ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്നു വൈത്തിരി പൊലീസാണ് ബസ് തടഞ്ഞു കണ്ടക്ടറെ കസ്റ്റഡിയില്‍ എടുത്തത്. പക്ഷെ പ്രതിയായ വിജയനെ കണ്ടക്ടര്‍ സുരക്ഷിതമായി ഇറക്കിവിട്ടിരുന്നു. ലൈംഗിക പീഡനം നടക്കുമ്ബൊഴുള്ള നടപടി ക്രമങ്ങള്‍ തെറ്റിക്കുകയും പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ കണ്ടക്ടറെ പ്രതിയാക്കി പൊലീസ് അന്ന് തന്നെ കേസെടുത്തിരുന്നു. കണ്ടക്ടര്‍ക്ക് എതിരായി സ്ത്രീ കെഎസ്ആര്‍ടിസി എംഡിക്കും പരാതി നല്‍കിയിരുന്നു. വൈത്തിരിയില്‍ പൊലീസ് ബസ് തടഞ്ഞു പ്രതിയെ തിരഞ്ഞപ്പോള്‍ ലൈംഗിക പീഡനം നടത്തിയയാള്‍ ബസിലുണ്ടായിരുന്നില്ല. മനഃപൂര്‍വം കണ്ടകടര്‍ പ്രതിയെ രക്ഷപ്പെടുത്തി എന്ന് മനസിലാക്കിയാണ് പൊലീസ് ലൈംഗിക പീഡനം നടത്തിയയാളെ ഒന്നാം പ്രതിയായും ബസ് കണ്ടക്ടറെ രണ്ടാം പ്രതിയാക്കിയും കേസ് ചാര്‍ജ് ചെയ്തത്.
അതിരാവിലെയുള്ള ബസില്‍ കയറിയപ്പോള്‍ യുവതി ഉറക്കമായിരുന്നു. വനിതകള്‍ക്കായുള്ള പിന്‍സീറ്റിലാണ് യുവതി ഇരുന്നത്. ഇതേ സീറ്റില്‍ തന്നെ വിജയനും കയറി ഇരിക്കുകയായിരുന്നു. യുവതി ഉറക്കമാണെന്ന് മനസിലാക്കിയാണ് ഇയാള്‍ മാറിടത്തില്‍ കയറിപ്പിടിച്ചത്. പിടി മുറുകിയപ്പോള്‍ ഞെട്ടിത്തരിച്ച് സീറ്റില്‍ നിന്നും ചാടിയെണീറ്റ ജീവനക്കാരി നോക്കുമ്ബോള്‍ വിജയന്റെ കൈ മാറിടത്തില്‍ അമര്ന്നിരിക്കുകയായിരുന്നു. രണ്ടെണ്ണം മുഖത്ത് ജീവനക്കാരി അപ്പോള്‍ തന്നെ പൊട്ടിച്ചിരുന്നു. മൂന്നാമതും അടി വീഴുമെന്നായപ്പോള്‍ ഞാന്‍ ഒന്ന് തൊട്ടതെയുള്ളൂ എന്നായിരുന്നു പ്രതികരണം. ശക്തിയായുള്ള അമര്ത്തലിലുള്ള വേദനകൊണ്ടാണ് ഇവര്‍ പിടഞ്ഞെഴുന്നേറ്റത്. മാറിടത്തില്‍ അമര്‍ന്നിരിക്കുന്ന കൈകണ്ടതോടെയാണ് തുടര്‍ച്ചയായി രണ്ടെണ്ണം പൊട്ടിച്ചത്. ഞാന്‍ ഒന്ന് തൊട്ടതേയുള്ള എന്ന പ്രതികരണം കണ്ടപ്പോള്‍ നല്ല തെറിയും യുവതി പറഞ്ഞു. ബഹളം കേട്ടാണ് കണ്ടക്ടര്‍ ഓടിയെത്തിയത്. സംഭവം മനസിലാക്കിയ കണ്ടക്ടര്‍ ഇയാളെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഒന്ന് തോണ്ടിയതിന് പൊലീസ് സ്റ്റേഷന് കയറേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. ഔദ്യോഗിക യാത്രയായതിനാല്‍ ജീവനക്കാരി മേലുദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞിരുന്നു. ഇവര്‍ പരാതി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് എസ്പിയെ വിളിച്ച് വിവരം പറഞ്ഞത്.
എസ്പിയുടെ വിളി വന്നതോടെയാണ് വൈത്തിരി പൊലീസ് വണ്ടി തടഞ്ഞു കണ്ടക്ടറെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ വഴിയില്‍ ഇറങ്ങി എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. കണ്ടക്ടറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയുടെ പേരില്‍ പൊലീസ് ഉടന്‍ തന്നെ കേസെടുത്തു. ഒന്നാം പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സാന്നിധ്യത്തിലാണ് പൊലീസ് കണ്ടെത്തിയത്. ഇയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നും മുപ്പയിനാട് പഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്കാണ് എന്നും പൊലീസിന് മനസിലായി. കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഇയാള്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നു ഇയാള്‍ ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിച്ചു. പൊലീസില്‍ ഹാജരാകാനും പ്രതിക്ക് ജാമ്യം നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ ഇയാള്‍ക്കെതിരെയുള്ള നടപടി ആവശ്യപ്പെട്ടു സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയതായി താമരശ്ശേരി എസ്ഐ സനല്‍രാജ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. പൊലീസില്‍ ഹാജരാകാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് പ്രതി സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു-എസ്ഐ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരിയായ എന്നെ ഞെട്ടിച്ച സംഭവമാണ് ബസില്‍ നടന്നത് എന്നാണ് ജീവനക്കാരി സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത്. യുവതിയുടെ പ്രതികരണം ഇങ്ങനെ:
പ്രതിയെ കണ്ടക്ടര്‍ സുരക്ഷിതമായി ഇറക്കി വിട്ടു; എനിക്ക് കഴിഞ്ഞത് മുഖത്ത് രണ്ടെണ്ണം പൊട്ടിക്കാന്‍: ജീവനക്കാരി
എനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് നടന്ന പീഡനത്തെതുടര്‍ന്നുള്ള പരാതിയെ തുടര്‍ന്നു പൊലീസ് അന്ന് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഔദ്യോഗിക യാത്രായിരുന്നു വയനാടിലേക്ക്. അതിരാവിലെയും. ഫെബ്രുവരി ഇരുപത്തിയേഴിനാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെത്തിയശേഷം കെഎസ്ആര്‍ടിസി ബസിലാണ് വയനാടെയ്ക്ക് കയറിയത്. മൂന്നു പേര്‍ക്ക് ഇരിക്കാനുള്ള സീറ്റില്‍ രണ്ടുപേര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞാന്‍ നല്ല ഉറക്കമായിരുന്നു. സ്ത്രീകളുടെ സീറ്റിലാണ് എന്ന വിശ്വാസത്തിലാണ് മയങ്ങിയത്. ബസ് താമരശ്ശേരിയോ മറ്റോ എത്തിയിട്ടുണ്ടാകും. മാറിടത്തില്‍ ആരോ പിടിച്ച മാതിരി തോന്നി. പിടി മുറുകുന്നതും അറിഞ്ഞു. ചാടിയെഴുന്നെറ്റപ്പോള് ഇയാളുടെ കൈ മാറില്‍ അമര്ന്നിരിക്കുകയായിരുന്നു. ഞാന്‍ ഉടന്‍ തന്നെ മുഖത്ത് രണ്ടെണ്ണം പൊടിച്ചു. അയാള്‍ അനങ്ങിയില്ല. മൂന്നാമതും കിട്ടും എന്ന് കണ്ടപ്പോള്‍ ഉടന്‍ പ്രതികരണം വന്നു. ഞാന്‍ ഒന്ന് തൊട്ടാതെയുള്ളൂവെന്ന്.
എനിക്ക് മാറില്‍ ശക്തിയായി വേദനിച്ചിരുന്നു. കണ്ടക്ടര്‍ ബഹളം കേട്ട് ഓടിവന്നു. ഞാന്‍ ഒന്ന് തൊട്ടാതെയുള്ളൂവെന്ന് അയാള്‍ കണ്ടക്ടറോടും പറഞ്ഞു. ഒന്ന് തോണ്ടിയതിനു എന്ത് പരാതി നല്കാന് എന്നാണ് കണ്ടക്ടര്‍ ചോദിച്ചത്. എനിക്ക് പരാതിയുണ്ടെന്നു പറഞ്ഞപ്പോഴും സ്റ്റെഷനിലേക്ക് വണ്ടി വിട്ടില്ല. താമരശ്ശേരി കഴിഞു വൈത്തിരിയിലേക്ക് എത്ര ദൂരം കഴിയണം. താമരശെരി കഴിഞ്ഞു ചുരം കഴിഞ്ഞ ശേഷമാണ് വൈത്തിരി. വൈത്തിരി തന്നെ പൊലീസ് തടഞ്ഞശേഷമാണ് വണ്ടി നിര്‍ത്തിയത്. ബസിലെ യാത്രക്കാര്‍ എല്ലാവരും നിശബ്ദരായിരുന്നു. ഒന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലാ എന്ന രീതിയിലാണ് അവര്‍ നിന്നത്. എന്നോടു ആരും ഒന്നും ഉരിയാടിയില്ല. ഇടപെട്ടുമില്ല. ഇതെല്ലാമാണ് കണ്ടക്ടര്‍ക്കും ബലം പകര്‍ന്നത്. പക്ഷെ പ്രതികരിക്കേണ്ടതുപോലെ പ്രതികരിച്ചതുകൊണ്ട് പ്രതിക്ക് രണ്ടു പൊട്ടിക്കാനും കണ്ടക്ടറെ വരെ പ്രതിയാക്കി കേസ് എടുപ്പിക്കാനും എനിക്ക് കഴിഞ്ഞു. പ്രതി ഇന്നു അറസ്റ്റിലാവുകയും ചെയ്തു. പീഡനം നടന്നപ്പോള്‍ എത്രപേര്‍ നിശബ്ദരായി ഇരുന്നിട്ടുണ്ടാകണം. ഇതെല്ലാം പീഡനവീരന്മാര്ക്ക് ബലം പകര്‍ന്നിട്ടുണ്ടാകും. എനിക്ക് ഔദ്യോഗിക യാത്രയാണ് എന്ന ധൈര്യമുണ്ടായിരുന്നു. മേല്‍ ജീവനക്കാര്‍ ഒപ്പമുണ്ടാകും എന്ന ഉറപ്പുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് എസ്പിയെ വിളിച്ച് ആ ഘട്ടത്തില്‍ പരാതി പറയാന്‍ എനിക്ക് കഴിഞ്ഞത്. ഇപ്പോള്‍ അയാള്‍ അറസ്റ്റിലായി. ജാമ്യം ഹൈക്കോടതി നല്കി. പക്ഷെ കേസ് അയാള്‍ക്ക് നേരിടണ്ടി വരും-ജീവനക്കാരി പറയുന്നു.