കൊച്ചി: പ്രവാസികളുമായി കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തി. രാത്രി ഒമ്ബതരയോടെ എത്തിയ വിമാനത്തില്‍ 181 പ്രവാസികളാണ് ഉള്ളത്. നാല് കുട്ടികളുമുണ്ട്. ഗര്‍ഭിണികള്‍, രോഗികള്‍ വിസാകാലവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിവര്‍ക്കാണ് ആദ്യസംഘത്തില്‍ മുന്‍ഗണന നല്‍കിയത്.