
ന്യൂഡല്‍ഹി: വായ്പ വെട്ടിച്ച് മുങ്ങുന്നത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ കൂട്ടത്തിലേക്ക് പുതിയൊരു കമ്ബനി കൂടി, രാം ദേവ് ഇന്റര്‍നാഷണല്‍. 400 കോടിയിലധികം രൂപ വെട്ടിച്ച് 2016 കമ്ബനിയുടമകള്‍ രാജ്യം വിട്ടെന്നാണ് എസ്.ബി.ഐയുടെ പരാതി. 2016 ല്‍ നടന്ന സംഭവത്തിന് ഇപ്പോള്‍ മാത്രമാണ് എസ്.ബി.ഐ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ഡല്‍ഹി കേന്ദ്രീകരിച്ച് ബസ്മതി അരി കയറ്റുമതി ചെയ്യുന്ന കമ്ബനിയാണ് രാം ദേവ് ഇന്റര്‍നാഷണല്‍. ആറു ബാങ്കുകളില്‍ നിന്നായാണ് ഇത്രയും തുക വായ്പയെടുത്ത് വെട്ടിച്ചത്.
എസ്.ബി.ഐയില്‍ നിന്ന് 173.11 കോടി രൂപ, കാനറ ബാങ്കില്‍ നിന്ന് 76.09 കോടി രൂപ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 51.31 കോടി രൂപ, കോര്പ്പറേഷന് ബാങ്കില്‍ നിന്ന് 36.91 രൂപ, ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 12.27 കോടി രൂപ എന്നിങ്ങനെയാണ് വായ്പയെടുത്തിരുന്നത്.
എസ്.ബി.ഐയുടെ പരാതി പ്രകാരം നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത തുടങ്ങിയ ഉമടകള്‍ക്കും ചില പൊതുസേവകര്ക്കെതിരെയും കേസെടുത്തു.