*സംസ്ഥാന പ്രസിഡന്റിനെ കയ്യേറ്റം ചെയ്തത് പ്രതിക്ഷേധാർഹം.- യൂത്ത് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റി* – Sreekandapuram Online News-
Thu. Sep 24th, 2020




*സംസ്ഥാന പ്രസിഡന്റിനെ കയ്യേറ്റം ചെയ്തത് പ്രതിക്ഷേധാർഹം.- യൂത്ത് വിംഗ്*

*ഒന്നര മാസമായി അടഞ്ഞ് കിടക്കുന്ന കോഴിക്കോട് മിഠായിതെരുവിലെ നൂറുകണക്കിന് കടകൾ സുരക്ഷാ മാനദണ്ഡങ്ങളോടെ തുറക്കാൻ അനുമതി നൽകാത്തതിൽ പ്രതിക്ഷേധം* *രേഖപ്പെടുത്തുന്നതിന് സ്വന്തം കട തുറന്ന KVVES സംസ്ഥാന പ്രസിഡൻറ് ടി.നസിറുദ്ദീനെ കയ്യേറ്റം ചെയ്ത പോലിസ് നടപടിയിൽ യൂത്ത് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.* *സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഷോപ്പിംഗ് മാളുകളിൽ ഒഴിച്ച് ബാക്കി സ്ഥലങ്ങളിൽ കട തുറക്കാൻ അനുമതി നൽകിയിരുന്നു എങ്കിലും മിഠായിതെരുവു പോലെ പല സ്ഥലങ്ങളിലും കട തുറക്കുന്നതിനും ക്ലീൻ ചെയ്യുന്നതിനു പോലും അനുമതി നൽകാത്തതിൽ പ്രതിക്ഷേധിച്ചാണ് സംസ്ഥാന പ്രസിഡൻറ് കട തുറന്നത്.. കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.*

കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി

റിയാസ് കെ.എസ്
പ്രസിഡന്റ്.

സായി കിഷോർ
ജന.സെക്രട്ടറി

ഇബ്രാഹിം കെ.പി
ട്രഷറർ




By onemaly