Thu. Oct 28th, 2021




: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ നിര്‍വാഹക സമിതിയില്‍ നിന്നുള്ള വി.എം സുധീരന്റെ രാജി നിരാശജനക0 വി.ഡി സതീശന്‍.

കൊച്ചി: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ നിര്‍വാഹക സമിതിയില്‍ നിന്നുള്ള വി.എം സുധീരന്റെ രാജി നിരാശജനകവും നിര്‍ഭാഗ്യകരവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജിക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അത് വിഷമമുണ്ടാക്കി. കാരണം അറിയില്ല.

അനാരോഗ്യം മൂലമാണ് രാജിയെന്നാണ് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നത്. എന്തായാലും രാജി നിര്‍ഭാഗ്യകരമാണ്. നിരാശപ്പെടുത്തുന്നതും വിഷമമുണ്ടാക്കുന്നതുമാണെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അനാവശ്യവുമായി ഒരു സമ്മര്‍ദ്ദം ചെലുത്തി ബുദ്ധിമുട്ടിക്കുന്ന ആളല്ല സുധീരന്‍. തങ്ങള്‍ക്ക് നല്ല പിന്തുണയാണ് ഇതുവരെ നല്‍കിയത്. അദ്ദേഹവുമായി സംസാരിക്കും. വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. .

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം നിര്‍ഭാഗ്യകരമാണ്. പ്രദേശിക ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. പ്രദേശിക സര്‍ക്കാരുകളുടെ സ്വയം ഭരണാധികാരം ഇല്ലാതാക്കുന്നു. ഇങ്ങനെയാണെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആവശ്യമില്ലല്ലോ? തദ്ദേശ ഭരണ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച്‌ കൊല്ലുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. .

മതസാമുദായിക അകല്‍ച്ച ഇല്ലാതാക്കാനാണ് എല്ലാ നേതാക്കളെയും കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി മതി. പ്രശ്‌നം വഷളാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ കത്തിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. നടപടി സ്വീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും പിന്നെ ചര്‍ച്ചയുടെ ആവശ്യമുണ്ടാവില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.








By onemaly