Thu. Oct 28th, 2021




മലബാര്‍ കുടിയേറ്റത്തിന്റെ സ്മാരകമായി ചെമ്ബന്തൊട്ടിയില്‍ നിര്‍മിക്കുന്ന കുടിയേറ്റ മ്യൂസിയത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 30ന് എത്തും

ശ്രീകണ്ഠപുരം: മലബാര്‍ കുടിയേറ്റത്തിന്റെ സ്മാരകമായി ചെമ്ബന്തൊട്ടിയില്‍ നിര്‍മിക്കുന്ന ബിഷപ് വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 30ന് എത്തും.75 ലക്ഷം രൂപയുടെ ഒന്നാംഘട്ട പ്രവൃത്തി അവസാനഘട്ടത്തിലാണ് .

1.65 കോടി രൂപ വകുപ്പ് ഫണ്ടും കെ.സി. ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപയും ചേര്‍ത്ത് 2.15 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പിണറായി ഇന്‍ഡസ്ട്രിയല്‍ കോം സൊസൈറ്റിയാണ് നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മ്യൂസിയത്തി​ന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എല്‍.എ നല്‍കിയ കത്തി​ന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നത്.








By onemaly