Thu. Oct 28th, 2021
ഭര്‍ത്താവ്​ ഉപേക്ഷിച്ച സ്​ത്രീയെയും മക്കളെയും ഒപ്പം കൂട്ടി പീഡനം; ക്ഷേത്ര പൂജാരിയുടെ ജീവപര്യന്തം ശരിവെച്ച്‌​ ഹൈകോടതി

െകാ​ച്ചി: ഭ​ര്‍​ത്താ​വ്​ ഉ​പേ​ക്ഷി​ച്ച സ്​​ത്രീ​യെ​യും മ​ക്ക​ളെ​യും സം​ര​ക്ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഒ​പ്പം കൂ​ടി മൂ​ത്ത​മ​ക​ളെ നി​ര​ന്ത​രം പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​ക്കി​യ കേ​സി​​ല്‍ പ്ര​തി​യാ​യ പൂ​ജാ​രി​ക്കെ​തി​രാ​യ പോ​ക്​​സോ കേ​സ്​ റ​ദ്ദാ​ക്കി​യെ​ങ്കി​ലും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ശ​രി​വെ​ച്ച്‌​ ഹൈ​കോ​ട​തി.

ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ്രാ​യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന തെ​ളി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന്​ തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ മ​​ഞ്ചേ​രി സ്വ​ദേ​ശി മ​ധു​വി​നെ​തി​രാ​യ പോ​ക്​​സോ കേ​സ്​ ഒ​ഴി​വാ​ക്കി​യ​ത്.

അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​ക്കി​യ​തി​ന്​ വ്യ​ക്ത​മാ​യ തെ​ളി​വു​ള്ള​തി​​നാ​ലാ​ണ്​ ജ​സ്​​റ്റി​സ്​ കെ. ​വി​നോ​ദ്​ ച​ന്ദ്ര​ന്‍, ജ​സ്​​റ്റി​സ്​ എ.​എ. സി​യാ​ദ്​ റ​ഹ്​​മാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച്​ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ശ​രി​വെ​ച്ച​ത്.

വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ പൊ​ലീ​സ്​ ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. തു​ട​ര്‍​ന്ന്​ മ​ഞ്ചേ​രി പോ​ക്​​സോ കോ​ട​തി 2016 ജൂ​ണ്‍ 29ന് ​പോ​ക്​​സോ, ബ​ലാ​ത്സം​ഗ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ശി​ക്ഷ ഒ​ന്നി​ച്ച്‌​ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം വി​ധി​ക്കു​ക​യാ​യി​രു​ന്നു. മാ​ന​സി​ക വി​​ഭ്രാ​ന്തി​യു​ള്ള മാ​താ​വി​​നെ ചി​കി​ത്സ​ക്കാ​യി മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ അ​യ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. ശി​ക്ഷ വി​ധി​ക്കെ​തി​രെ പ്ര​തി ന​ല്‍​കി​യ അ​പ്പീ​ല്‍ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

2012 ന​വം​ബ​​ര്‍ 14 മു​ത​ലാ​ണ്​ പോ​ക്​​സോ ആ​ക്​​ട്​ നി​ല​വി​ല്‍ വ​ന്ന​തെ​ന്നും അ​തി​ന്​ മു​മ്ബ്​ ന​ട​ന്നു​വെ​ന്ന്​ ആ​രോ​പ​ണ​മു​ള്ള സം​ഭ​വ​ത്തി​ല്‍ പോ​ക്​​സോ ബാ​ധ​ക​മ​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​െന്‍റ വാ​ദം. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്നും മാ​താ​വി​െന്‍റ മൊ​ഴി വേ​ണ്ട വി​ധം പ​രി​ശോ​ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​മു​ള്ള വാ​ദ​വു​മു​യ​ര്‍​ത്തി.

എ​ന്നാ​ല്‍, മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ളും മ​റ്റ്​ ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ളും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി സാ​ധൂ​ക​രി​ക്കാ​ന്‍ മ​തി​യാ​വു​ന്ന​താ​ണെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. സാ​ക്ഷി മൊ​ഴി​ക​ളും അ​നു​ബ​ന്ധ​തെ​ളി​വു​ക​ളും നി​ര​ന്ത​രം പീ​ഡ​നം ന​ട​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ​ക്കാ​ള്‍ ഇ​ര​ട്ടി പ്രാ​യ​മു​ള്ള പ്ര​തി മാ​ന​സി​ക ആ​രോ​ഗ്യ​മി​ല്ലാ​ത്ത മാ​താ​വി​നൊ​പ്പം ചേ​ര്‍​ന്ന്​ ര​ക്ഷി​താ​വ്​ ച​മ​ഞ്ഞാ​ണ്​ കു​ട്ടി​യെ പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​ക്കി​യ​ത്. പ​ര​മാ​വ​ധി ശി​ക്ഷ അ​ര്‍​ഹി​ക്കു​ന്ന കു​റ്റ​മാ​ണ്​ പ്ര​തി​യു​ടെ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​യ​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ കോ​ട​തി തു​ട​ര്‍​ന്ന്​ ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മ​പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ​ണ​മോ താ​മ​സ​സൗ​ക​ര്യ​മോ ഇ​ല്ലാ​തെ മൂ​ന്ന് കു​ട്ടി​ക​ളു​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ​യു​ടെ മാ​ന​സി​ക​നി​ല മ​ന​സ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ക്ഷ​ണ​ത്തി​​നും താ​മ​സ​ത്തി​നും വേ​ണ്ടി കു​ട്ടി​ക​ള്‍ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ലൈം​ഗി​ക​വു​മാ​യ അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക്​ ഇ​ര​യാ​യ​ത് സ​മൂ​ഹ​ത്തി​നാ​കെ നാ​ണ​ക്കേ​ടാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.
By onemaly