
കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ആരാധനാലയങ്ങള്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതി. ആരാധനാലയങ്ങള്‍ തുറക്കേണ്ടതാണെന്ന് കോടതിക്കും അഭിപ്രായമുണ്ടെന്നും എന്നാല്‍ പൊതുനന്മ ഉദ്ദേശിച്ച് തല്ക്കാലം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. അതേസമയം ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാടറിയിച്ചു