Thu. Oct 1st, 2020




ജിദ്ദ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികളായ മുസ്ലിംകളല്ലാത്ത നഴ്‌സുമാര്‍ക്ക് ആശുപത്രികളില്‍ പ്രസവ ശുശ്രൂഷയ്ക്ക് വിവേചനം നേരിടുന്നുവെന്നും അഞ്ചു ലക്ഷത്തോളം രൂപ പ്രസവ ചികിത്സക്കായി ചെലവാക്കേണ്ടിവരുന്നു വെന്നുമുള്ള സംഘപരിവാര്‍ പത്രമായ ജന്മ ഭൂമിയില്‍ വന്ന ലേഖനം ഫാഷിസ്റ്റുകളുടെ വര്‍ഗീയ വേര്‍തിരിവുണ്ടാക്കാനുള്ള പരിപാടിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ ആരോപിച്ചു.

സൗദിയില്‍ വിവിധ കമ്ബനികളിലും സ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുകയും പണം സമ്ബാദിക്കുകയും ചെയ്തു കൊണ്ട് അന്നം തരുന്ന രാജ്യത്തിനെതിരെ വിഷം തുപ്പുന്ന വര്‍ഗീയ കോമരങ്ങളുടെ തനി നിറം ഈ രാജ്യക്കാര്‍ക്കു കൂടി മനസ്സിലാക്കി കൊടുക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

കൊറോണ മഹാമാരിയുടെ ഭീതിയില്‍ ലോക രാജ്യങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുമ്ബോഴും സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും വംശീയതയും നോക്കി ചികിത്സ നിഷേധിക്കുകയും ഉള്ള ചികിത്സക്ക് തന്നെ വിവേചനം നടത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികള്‍ മറ്റുള്ളവരുടെ മേല്‍ കൂടി എഴുതിച്ചേര്‍ക്കാണാനാണ് സംഘി മുഖപത്രം തുനിയുന്നത്.

സൗദിയില്‍ ജോലി ചെയ്യുകയും വിവിധ കേന്ദ്രങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയത പരത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന സംഘപരിവാര്‍ അനുകൂല സംഘടനകളെ കൂട്ടുപിടിച്ചാണ് ജന്മഭൂമി പോലുള്ള പത്രങ്ങളില്‍ അറബ് രാജ്യങ്ങള്‍ക്കെതിരെ ഇത്തരം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചു വര്‍ഗീയ മുതലെടുപ്പു നടത്തുന്നത്. ഇവരുടെ കുത്സിത ശ്രമങ്ങള്‍ അധികൃതരുടെ മുന്നില്‍ കൊണ്ട് വരണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടുത്തണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവാസി സമൂഹത്തോട് ആഹ്വനം ചെയ്തു. ഇത്തരം ഹീനമായ പ്രവൃത്തികള്‍ നല്ലവരായ പ്രവാസി സമൂഹത്തെക്കുറിച്ചു സൗദി ജനതക്കിടയില്‍ തെറ്റായ ചിന്തക്ക് പ്രേരിപ്പിക്കുമെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ ആശങ്കപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ സോഷ്യല്‍ ഫോറം കേരളം ചാപ്റ്റര്‍ പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, മുഹമ്മദ് കുട്ടി, ഷാഫി കോണിക്കല്‍, ശാഹുല്‍ ഹമീദ്, നൗഫല്‍ താനൂര്‍, ജാഫര്‍ കാളികാവ്, ഹസ്സന്‍ മങ്കട, നാസര്‍ വേങ്ങര, അയൂബ് അഞ്ചച്ചവിടി എന്നിവര്‍ സംബന്ധിച്ചു.




By onemaly