Tue. Oct 19th, 2021




കൊടുങ്ങല്ലുര്‍: വിലക്ക് ലംഘിച്ച്‌ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ച് പേരെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് വടക്ക് വശം മസ്ജിദുല്‍ ബിലാല്‍ പളളിയില്‍ വിലക്ക് ലംഘിച്ച്‌ പ്രാര്‍ത്ഥന നടത്തിയ അഞ്ച് പേരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പള്ളിയില്‍ വിലക്ക് ലംഘിച്ച്‌ പ്രാര്‍ത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിന്‍്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് ആളുകള്‍ പോലീസിന്‍്റെ പിടിയിലാകുന്നത്. എറിയാട് യു ബസാര്‍ പുളിപറമ്ബില്‍ അഫ്​സല്‍, മാന്തുരുത്തില്‍ ഷംസുദ്ധീന്‍, നെട്ടൂക്കാരന്‍ മുഹമ്മദാലി, പുളിപറമ്ബില്‍ മക്കാര്‍, പുളി പറമ്ബില്‍ അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.








By onemaly