കോ​വി​ഡ്-19 ഭീ​തി​യെ തു​ട​ര്‍​ന്ന് അതിഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ഹോ​ട്ട​ല്‍, നി​ര്‍​മാ​ണ മേ​ഖ​ല​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു – Sreekandapuram Online News-
Sun. Sep 27th, 2020




ത​ല​ശേ​രി:
കോ​വി​ഡ്-19 ഭീ​തി​യെ തു​ട​ര്‍​ന്ന് അതിഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ഹോ​ട്ട​ല്‍, നി​ര്‍​മാ​ണ മേ​ഖ​ല​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു​വെ​ന്ന വ്യാ​പ​കപ്ര​ചാ​ര​ണ​മാ​ണ് തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച്‌ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ ഹോ​ട്ട​ലു​ക​ളി​ലും നി​ര്‍​മാ​ണ​മേ​ഖ​ല​യി​ലും അതിഥി തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. കൂ​ടു​ത​ല്‍ കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ട​ന്‍ തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വ​ലി​യ ഹോ​ട്ട​ലു​ക​ള്‍ വ്യാ​പാ​രം നി​ല​നി​ര്‍​ത്തു​ന്ന​ത്.ത​ല​ശേ​രി ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി എ​ട്ടോ​ളം ഹോ​ട്ട​ലു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി പൂ​ട്ടി​യി​ട്ടു.

ജോ​ലി​ക്കാ​യി തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തും വ​രു​മാ​നം തീ​രെ കു​റ​വു​മാ​യ​തി​നാ​ലാ​ണ് പൂ​ട്ടി​യി​ടേ​ണ്ട അ​വ​സ്ഥ വ​രു​ന്ന​തെ​ന്ന് ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. നി​ര്‍​മാ​ണ മേ​ഖ​ല, ഹോ​ട്ട​ല്‍, ബേ​ക്ക​റി, ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭൂ​രി​ഭാ​ഗ​വും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. തൊ​ഴി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ട​മ​ക​ളെ അ​റി​യി​ക്കാ​തെ​യാ​ണ് പ​ല​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​തും.




By onemaly