കാമുകനൊപ്പം പോയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു; സംഭവം തമിഴ്‌നാട്ടില്‍; യുവതി മലയാളിയെന്ന് സൂചന – Sreekandapuram Online News-
Sun. Sep 20th, 2020




ചെന്നൈ: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

കുറിച്ചിക്കുളം ഗ്രാമവാസിയായ ശോരിമുത്തുവാണ് ഭാര്യ റംലത്തിനെ വെട്ടിക്കൊന്നത്. റംലത്ത് മലയാളിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശോരിമുത്തു കേരളത്തിലേക്ക് ജോലിക്ക് പോയ സമയത്താണ് റംലത്ത് ഒരു യുവാവുമായി അടുപ്പത്തിലാകുന്നത്. വിവരം ശോരിമുത്തു അറിഞ്ഞെങ്കിലും ലോക്ക്ഡൗണ്‍ കാരണം തമിഴ്‌നാട്ടില്‍ എത്താനായില്ല.

ഇതിനിടെ റംലത്ത് തിങ്കളാഴ്ച യുവാവിനൊപ്പം ഒളിച്ചോടി. റംലത്തിനെ കാണാനില്ലെന്ന് കാണിച്ച്‌ ശോരിമുത്തുവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശോരിമുത്തു ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. റംലത്തിനെ കാണണമെന്നാവശ്യപ്പെട്ട് ശോരിമുത്തു ഫോണില്‍ വിളിച്ചു. തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലെത്തണമെന്ന് ശോരിമുത്തു ആവശ്യപ്പെടുകയും ചെയ്തു.

ഇവിടെ കൊവിഡ് പരിശോധനയ്ക്ക് ശേഷം റംലത്തുമായി ഇയാള്‍ സംസാരിച്ചു. തുടര്‍ന്ന് ഇരുവരും വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ വഴിമധ്യേ ശോരിമുത്തു റംലത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് രണ്ടു മകളുണ്ട്.




By onemaly