Thu. Oct 28th, 2021




കോഴിക്കോട് പന്ത്രണ്ടുകാരിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കി; കളരിഗുരുക്കള്‍ അറസ്റ്റില്‍

കൊളത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കളരിഗുരുക്കള്‍ അറസ്റ്റില്‍. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശിയായ മജീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്‌സോ കോടതി റിമാന്റ് ചെയ്തു.

കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരിസംഘത്തില്‍ അഭ്യസിക്കാന്‍ പോയ പന്ത്രണ്ടുകാരിയെയാണ് മജീന്ദ്രന്‍ പീഡിപ്പിച്ചത്.
2019ലായിരുന്നു സംഭവം.

ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയില്‍ വെച്ചായിരുന്ന മജീന്ദ്രന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയതായാണ് പരാതിയില്‍ പറയുന്നത്.

 








By onemaly