Tue. Oct 27th, 2020




ന്യൂഡല്‍ഹി: ആരോഗ്യസേതു ആപിലെ വിവരചോര്‍ച്ച സംബന്ധിച്ച്‌​ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട്​ ഫ്രഞ്ച്​ ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ച്​ പേരുടെയും ഇന്ത്യന്‍ ആര്‍മി ആസ്ഥാനത്തെ രണ്ട്​ പേരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും ഇന്ത്യന്‍ പാര്‍ലമ​​​െന്‍റിലെ ഒരാള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന്​ പേര്‍ക്കും രോഗബാധയുണ്ടെന്നും​​ എലിയട്ട്​ ആള്‍​േഡഴ്​സണ്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഹാക്കര്‍ അവകാശപ്പെട്ടു. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം പുതിയ വിവരങ്ങള്‍ പുറത്ത്​ വിട്ടത്​.

ആരോഗ്യസേതു സുരക്ഷിതമല്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നതാണ്​ വസ്​തുതയെന്നുമുള്ള വെളിപ്പെടുത്തലുമായാണ്​ ഫ്രഞ്ച്​ ഹാക്കര്‍ ഇന്ന്​ രംഗത്തെത്തിയത്​. എന്നാല്‍, ആരോഗ്യസേതു ആപുമായി ബന്ധപ്പെട്ട്​ ചില പോരായ്​മകള്‍ ഉണ്ടെന്ന്​ സമ്മതിച്ച ബന്ധപ്പെട്ടവര്‍ ഒരാളുടെയും വ്യക്​തിപരമായ വിവരങ്ങളൊന്നും അപകടത്തിലല്ലെന്ന്​ അവകാശപ്പെട്ടു.

നേരത്തെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന അവകാശവാദവുമായി ആന്‍ഡേഴ്​സന്‍ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിവാദമായ ആരോഗ്യ സേതു ആപിനെതിരെയും മുന്നറിയിപ്പ്​.




By onemaly