
തിരുവല്ല: സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ അന്തേവാസിയായ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. വെള്ളമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി വീണതാണെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പാലിയേക്കര ബസേലിയന്‍സ് സിസ്റ്റേഴ്സ് മഠത്തിലാണ് അന്തേവാസിയായ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോണ്‍ (21) ആണ് മരിച്ചത്. കന്യാസ്ത്രീയാകണമെന്ന ഉദ്ദേശത്തോടെ ഏറെകാലമായി മഠത്തില്‍ കഴിഞ്ഞുവരികയായിരുന്നു ദിവ്യ.
അന്തേവാസികള്‍ തന്നെയാണ് പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. എന്തോ വീഴുന്ന ശബ്ദം കേട്ടാണ് തങ്ങള്‍ വന്നു നോക്കിയതെന്ന് അന്തേവാസികള്‍ പറയുന്നു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീണ ഉടനെ അന്തേവാസികള്‍ അറിഞ്ഞുവെന്നാണ് കരുതുന്നത്.
20 മിനുട്ടിനകം പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കാല് വഴുതി വീണതാകുമെന്നാണ് പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്ന് പോലീസ് പ്രതികരിച്ചു.