Mon. Sep 28th, 2020




വയനാട് : മാനന്തവാടിയില്‍ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച റേഷന്റെ അളവില്‍ വെട്ടിപ്പ് നടത്തിയ റേഷന്‍ കടയ്ക്കെതിരെ നടപടി. അനുവദിച്ച അളവില്‍ റേഷന്‍ നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് വിന്‍സെന്റ് ഗിരിയിലെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബിനു ജോസ് ലൈസന്‍സി ആയിട്ടുള്ള എ ആര്‍ ഡി 49 നമ്ബര്‍ റേഷന്‍കടയുടെ ലൈസന്‍സാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.

റേഷന്‍ കടയില്‍ നിന്നും വനവാസികള്‍ ഉള്‍പ്പെടെയുള്ള കാര്‍ഡ് ഉടമകള്‍ക്ക് അനുവദിച്ച അളവില്‍ റേഷന്‍ നല്‍കുന്നില്ലെന്ന് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൊറോണകാലത്ത് ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ച അളവില്‍ ലഭിക്കുന്നില്ലെന്ന പരാതികള്‍ രൂക്ഷമായതോടെയാണ് റേഷന്‍ കടയ്‌ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്.




By onemaly