കൊറോണയെ തുരത്താന്‍ ഗംഗാജലം;പഠനം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി ഐസിഎംആര്‍ – Sreekandapuram Online News-
Sat. Sep 26th, 2020




കൊറോണ വൈറസിനെ തുരത്താന്‍ ഗംഗാ ജലത്തിനു കഴിയുമോ എന്ന കാര്യത്തില്‍ പഠനം നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്‍്റെ ആവശ്യത്തെ തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌. കൊറോണ ബാധക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന ഈ സമയത്ത് വെറുതെ കളയാന്‍ തങ്ങളുടെ പക്കല്‍ സമയമില്ലാത്തതു കൊണ്ടാണ് ആവശ്യം തള്ളിയതെന്ന് ഐസിഎംആര്‍ പറഞ്ഞു.

ഏപ്രില്‍ 3ന് അതുല്യഗംഗ എന്ന എന്‍ജിഒ കൂട്ടായ്മയാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേന്ദ്ര ജല്‍ ശക്തി മന്ത്രാലയം ഐസിഎംആറിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.ഗംഗാജലത്തില്‍ ബാക്ടീരിയോഫേജ് എന്ന പ്രത്യേക തരം ബാക്ടീരിയകളുണ്ടെന്നും, അവയ്ക്ക് കൊറോണ പോലുള്ള മാരക വൈറസുകളെ നശിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് അതുല്യഗംഗ വാദിച്ചത്. ഇത്തരത്തില്‍ ഗംഗാജലത്തിന് രോഗശമനത്തിനുള്ള കഴിവുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

ഈ അവകാശവാദങ്ങള്‍ ഉള്‍പ്പെടുത്തി ഗംഗാജലത്തില്‍ പഠനം നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനും ജല്‍ ശക്തി മന്ത്രാലയത്തിനും അതുല്യഗംഗ കൈമാറിയിരുന്നു.തുടര്‍ന്നാണ് വിഷയത്തില്‍ പഠനം നടത്തണമെന്ന് ഐസിഎംആറിനോട് ജല്‍ ശക്തി മന്ത്രാലയം ആവശ്യപ്പെട്ടത്.




By onemaly