ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന ; കുന്നംകുളത്ത് ഒമ്ബത് പേര് അറസ്റ്റില്‍
കുന്നംകളം: കുന്നംകുളത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ ഒമ്ബത് പേര് അറസ്റ്റിലായി. കുന്നംകുളം ആയമുക്ക് ജുമാമസ്ജിദിലാണ് സംഭവം . ഇന്നലെ രാത്രിയോടെയാണ് പള്ളിയില്‍ നിസ്കാരം നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി .
പോലീസ് വരുന്നത് കണ്ട് ഏഴ് പേര് പള്ളിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു . ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയെങ്കിലും ആരാധനാലയങ്ങളില്‍ നിരോധനം തുടരുകയാണ് . സമീപപ്രദേശത്ത് സമാനമായി ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടക്കുന്നുവെന്ന് പോലീസിന് നേരത്തെയും പരാതി ലഭിച്ചിരുന്നു. കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.