കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറക്കും, മദ്യനിരോധനമില്ല- മുഖ്യമന്ത്രി – Sreekandapuram Online News-
Sat. Sep 26th, 2020
കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറക്കും, മദ്യനിരോധനമില്ല- മുഖ്യമന്ത്രി

സംസ്ഥാനത്ത് മദ്യ നിരോധനമില്ലെന്നും ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടി കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കള്ള് ഉൽപ്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും തെങ്ങൊരുക്കാൻ നേരത്തെ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നൊക്കെ മദ്യ ഷോപ്പുകൾ തുറന്നപ്പോഴുണ്ടായ പ്രശ്നം നമ്മൾ കണ്ടതാണ്. അത് ഇവിടെയുണ്ടാവൻ പാടില്ല എന്നുള്ളത് കൊണ്ടാണ് വൈകുന്നത്.

തെങ്ങൊരുക്കാൻ നേരത്തെ അനുമതി നൽകിയുള്ളതിനാൽ അതിപ്പോൾ കള്ളായിട്ടുണ്ടാവും. ഷാപ്പിലെത്തിയില്ലെങ്കിൽ പ്രശ്നവുമാകും. അതുകൊണ്ടാണ് ഷാപ്പുകൾക്ക് അനുമതി നൽകിയത്.

കള്ളു ഷാപ്പുകളിൽ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കാം. കള്ള് ചെത്ത് എക്സൈസ് സമ്മതിക്കുന്നില്ലെന്ന കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ വഴി മദ്യ വിൽപ്പനയെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്താണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു.
By onemaly