കൊച്ചി: പ്രവാസികളെ കൊണ്ടുവരന്‍ പോവുന്ന എയര്‍ ഇന്ത്യ വിമാന ജീവനക്കാര്‍ക്ക് മെഡിക്കല്‍ പരിശീലനം നല്കി . വ്യാഴാഴച പ്രവാസികളെ കൊണ്ടുവരാന്‍ പോവുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരും ക്യാബിന് ക്രൂവും ഉള്‍പ്പെടെ പന്ത്രണ്ടുപേര്ക്കാണ് കളമശേരി മെഡിക്കല്‍ കോളേജ് പരിശീലനം നല്‍കിയത്.
എറണാകുളം മെഡിക്കല്‍ കോളേജ് ആര് എം ഓ ഡോ.ഗണേശ് മോഹന്‍, എ.ആര്.എം.ഒ ഡോ.മനോജ് ആന്റണി, ഡോ.ഗോകുല്‍ സജ്ജീവന്‍, വിദ്യ വിജയന്, ഇന്ഫക്ഷന് കണ്ട്രോള് സ്റ്റാഫ് നഴ്സ് എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു പരിശീലനം. പി പി ഇ സ്യുട്ട് ധരിക്കുന്നതും യാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് ഇവരെ പരിശീലിപ്പിച്ചത് ആവശ്യമെങ്കില്‍ ഇനിയും ഫ്ളൈറ്റ് ക്രൂവിന് പരിശീലനം നല്‍കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ വാഴയില്‍ അറിയിച്ചു