Thu. Oct 1st, 2020




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഏഴ് പേര്‍ രോഗമുക്തരായി. കോട്ടയം ആറ്, ​പത്തനംതിട്ട ഒന്ന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗമുക്തരായത്.നിലവില്‍ 30 പേര്‍ ചികിത്സയില്‍. ആകെ കൊവിഡ് ബാധിതര്‍ 502.

അതേസമയം,​ പ്രവാസികളുടെ ക്വാറന്റൈനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്ക‍ാര്‍ കേന്ദ്രത്തെ സമീപിക്കും. ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണെന്നും ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്




By onemaly