Tue. Sep 29th, 2020




കണ്ണൂര്‍: ചെമ്ബേരിയില്‍ അനുഭാവിയുടെ വീട് ആക്രമിച്ച സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന ആരോപണവുമായി കെ സി ജോസഫ് എംഎല്‍എ രംഗത്ത് . സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ട് . നാളുകളായി ഒരുസംഘം തന്നെ വേട്ടയാടുകയാണെന്നും അതിന്‍റെ തുടര്‍ച്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി .

ഇന്നലെ രാത്രിയാണ് ചെമ്ബേരി സ്വദേശി മാര്‍ട്ടിന്‍ എന്ന വ്യക്തിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത് . ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിനെതിരെ ടിവി പരിപാടിയില്‍ പ്രതികരിച്ച വ്യക്തിയാണ് മാര്‍ട്ടിന്‍ . വാഹനങ്ങളില്‍ എത്തിയ സംഘം വീടിനെതിരെ കല്ലേറ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ വീടിന്‍റെ രണ്ടാം നിലയിലെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബഹളം കേട്ട് കുടുംബാംഗങ്ങള്‍ വീടിനു പുറത്തിറങ്ങിയപ്പോഴേക്കും അക്രമി സംഘം സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

കൊവിഡ് 19 മായി ബന്ധപ്പെട്ട് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എയായ കെസി ജോസഫിനെ കാണാനില്ല എന്ന് സ്വകാര്യ ചാനലില്‍ പ്രതികരിച്ചയാളായിരുന്നു മാര്‍ട്ടിന്‍. സ്വശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ ജോലി ചെയ്യുന്ന മാര്‍ട്ടിന്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലാണ് അഭിപ്രായം തുറന്നു പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച്‌ പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുമായി സംസാരങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. അക്രമണത്തിന് ശേഷം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.




By onemaly