വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ ഇന്നുമുതൽ പ്രവർത്തിക്കും – Sreekandapuram Online News-
Tue. Sep 22nd, 2020
കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്ന വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയായിരിക്കും പ്രവൃത്തി സമയം. കൗണ്ടറുകളില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും.

ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് കൗണ്ടറുകളിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിച്ച് ക്യൂ നിന്നുവേണം പണം അടയ്ക്കാൻ.

2000 രൂപയില്‍ കൂടുതലുള്ള എല്ലാ ബില്ലുകളും ഓണ്‍ലൈന്‍ മാർ​​ഗ്​ഗത്തിലൂടെ അടയ്‌ക്കേണ്ടതാണെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഓണ്‍ലൈനിൽ പണം അടയ്ക്കുമ്പോൾ ബില്‍ തുകയുടെ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. വെള്ളക്കരം ഓണ്‍ലൈനില്‍ അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
By onemaly