പൂക്കോത്ത് നടയില്‍ ആലിന് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി – Sreekandapuram Online News-
Sat. Sep 19th, 2020
തളിപ്പറമ്പ പൂക്കോത്ത് നടയില്‍ ആലിന് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മാഹി പന്തക്കല്‍ സ്വദേശി വിനയകുമാറിനെയാണ് ഇന്ന് രാവിലെയോടെ ആല്‍ തറയുടെ മുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തൃച്ചംബരം അമ്പലത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ സാധാരണ എല്ലാ ദിവസങ്ങളിലും പുലര്‍ച്ചെ വരെ ആള്‍ക്കാര്‍ ഉള്ള സ്ഥലമാണ്. പലരും ആല്‍ തറയുടെ മുകളില്‍ കിടന്നുറങ്ങുന്നതും പതിവായുള്ളതാണ്.
വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നാണ് പന്തക്കല്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചത്.
ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. തളിപ്പറമ്പ പോലീസ് ഇന്‍ക്വിസ്‌റ് നടത്തി മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തും.
By onemaly