Thu. Oct 1st, 2020




പാലക്കാട്: കൊല്ലത്തു നിന്നും കാണാതായി പാലക്കാട്ടെ കാമുകന്റെ വാടക വീട്ടില്‍ വച്ച്‌ ദാരുണമായി കൊല്ലപ്പെട്ട സുചിത്രയുടെ ഘാതകന്‍ പ്രശാന്തിനെ എട്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൃഗീയ കൊലപാതകം പോലീസിനോട് വിവരിക്കുമ്ബോഴും, മൃതദേഹം കത്തിച്ചശേഷം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കുമ്ബോഴും അടുപതറാതിരുന്ന ഭാവഭേദവുമില്ലാതിരുന്ന പ്രതി പ്രശാന്ത് പക്ഷെ, ജയിലില്‍ എത്തിയതോടെ കുറ്റബോധം കൊണ്ട് എന്നോണം കരച്ചിലും നിലവിളിയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ വച്ച്‌ ഭാര്യയെയും, മകളെയും ഒന്ന് കാണണമെന്നും ആഗ്രഹം പ്രകടിപ്പിച്ചതായും അറിയുന്നു.

അതേസമയം, നാടിനെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല. നാട്ടിലെ സൗമ്യ ശീലനായ യുവാവിന്റ ക്രൂരതകള്‍ കേട്ട നടുക്കത്തിലാണ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ. അതേസമയം സുചിത്രയെ കൊലപ്പെടുത്തിയതിനു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ്. വളരെ ആസൂത്രിതമായി തന്നെയാണ് പ്രശാന്ത് സുചിത്രയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് വിശ്വസിക്കുന്നത്. സിനിമകളിലെ ക്രൈം ത്രില്ലറുകളെ മാതൃകയാക്കിയാണ് പ്രതി കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പോലീസ് തന്നിലേക്ക് എത്താതിരിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം പ്രതി നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

കൊല്ലത്ത് നിന്നും പ്രശാന്തിന്റെ പപാലക്കാടുള്ള വാടക വീട്ടില്‍ സുചിത്രയെ എത്തിച്ച ആദ്യ ദിവസം സുചിത്രയോട് സ്‌നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച്‌ അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെടും ചെയ്തിരുന്നു. സുചിത്രയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഇത്.ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്ബര്‍ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച്‌ തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സുചിത്രയുടെ ഫോണ്‍ പ്രശാന്ത് തന്നെയാണ് മറ്റൊരിടത്ത് ഉപേക്ഷിച്ചത്.അതേസമയം, മൂന്ന് ലക്ഷം രൂപയോളം സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

പ്രതി പ്രശാന്ത് ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം പാലക്കാട്ടെ വാടക വീട്ടിലായിരുന്നു താമസം. സ്‌കൂള്‍ അവധിയായതോടെ ഭാര്യയെ ഇയാള്‍ കൂനമ്ബായിക്കുളത്തെ വീട്ടിലാക്കിയിരുന്നു. തുടര്‍ന്നാണു സുചിത്രയുമായി പാലക്കാട്ടേക്കു പോയത്. അതേസമയം, കൊലപാതകത്തിന്റെ ചുരുളഴിയാന്‍ വഴിത്തിരിവായതു മകളെ കണ്ടെത്തണമെന്നു സുചിത്രയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയായിരുന്നു. എറണാകുളത്ത് കോഴ്‌സിനു പോകുന്നെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ സുചിത്ര അടുത്ത രണ്ടുദിവസം വീട്ടിലേക്കു വിളിച്ചിരുന്നു. പിന്നീട് വിവരം ഇല്ലാതായതോടെ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ അമ്മ വിളിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലാത്തതിനാല്‍ ആലപ്പുഴയ്ക്കു പോകുന്നെന്നും 5 ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നതായി അറിഞ്ഞു. ഇതോടെയാണ് കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയത്. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നമല്‍കി.തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ച്‌ ഹര്‍ജി നല്‍കുകയായിരുന്നു.

കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തന്റെ അടുത്ത കിടന്ന് ഉറങ്ങുകയായിരുന്ന സുചിത്രയെ എമര്‍ജന്‍സി ലാമ്ബിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോണ്‍ എത്തിയെങ്കിലും പ്രശാന്ത് ഫോണ്‍ സ്വിച്ച്‌ ഓഫാക്കി. കാലില്‍ ചവിട്ടിപ്പിടിച്ച്‌ കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്‌കൊണ്ട് പുതപ്പിച്ചു. ഈ മൃതശരീരത്തെ കെട്ടിപിടിച്ചു അന്ന് രാത്രി പ്രശാന്ത് ഉറങ്ങുകയും ചെയ്തു.

വാടകവീട്ടില്‍ പ്രശാന്തിന്റെ രക്ഷിതാക്കള്‍ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്ബോള്‍ അവിടെയുണ്ടായിരുന്നില്ല. മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാന്‍ പ്രതി സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മൂന്നടിയിലേറെ ആഴത്തില്‍ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകള്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റി.കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്.

ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. നടുവിലക്കര ശ്രീവിഹാറില്‍ റിട്ട. ബി.എസ്.എന്‍.എല്‍. എന്‍ജിനീയര്‍ ശിവദാസന്‍ പിള്ളയുടെയും റിട്ട. ഹെഡ്‌മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളായ സുചിത്ര രണ്ടുതവണ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്.സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കള്‍ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കള്‍ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്. കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര.




By onemaly