home

സർക്കാർ അനുമതി ഉണ്ടായിട്ടും മൊബൈൽ കടകൾക്ക് മാത്രം ഈ ഗതി – തുറക്കാനുള്ള അനുമതിക്കായി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



കണ്ണൂര്‍: മൊബൈല്‍ കടകള്‍ തുറക്കാനുള്ള അനുമതി നല്‍കിയ ഞായറഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചതോടെ മറ്റൊരു ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മൊബൈല്‍ഫോണ്‍ റീടെയിലേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

നിലവില്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ അടക്കം തുറന്ന കടകള്‍ പൊലീസ് വന്ന് അടപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കാരണം സര്‍ക്കാര്‍ അനുവദിച്ച ഇളവ് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും തകരാറിലായത് പരിഹരിക്കാന്‍ പറ്റാത്തത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഈ കാര്യങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ജില്ലയില്‍ എല്ലാ സ്ഥലത്തും ഒരുദിവസം കടകള്‍ തുറക്കാമുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കമ്മറ്റി കളക്ടര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.