home

അഭിഭാഷകനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍



കൊട്ടിയൂര്‍ : കൊട്ടിയൂര്‍ പന്നിയാം മലയിലെ മറ്റപ്പള്ളില്‍ ബെന്നി ജോസഫ് (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൃഷിയിടത്തില്‍ മാവിന്‍ തൈകള്‍ നട്ടു കൊണ്ടിരിക്കുമ്ബോള്‍ വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. ഭാര്യ കണ്ണൂരില്‍ ജോലി സ്ഥലത്താണുള്ളത്. അതിനാല്‍ ബെന്നി ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ ആളനക്കം കാണാത്തതിനാല്‍ അന്വേഷിച്ച സമീപവാസികളാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.