ബോയ്​സ്​ ലോക്കര്‍ റൂം ഇന്‍സ്​റ്റഗ്രാം ഗ്രൂപ്പിലെ വിദ്യാര്‍ഥി പൊലീസ്​ കസ്​റ്റഡിയില്‍ – Sreekandapuram Online News-
Thu. Sep 24th, 2020




ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്​കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച്‌​ ചര്‍ച്ച ചെയ്യുകയും പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇന്‍സ്​റ്റഗ്രാം ഗ്രൂപ്പിലെ വിദ്യാര്‍ഥി പൊലീസ്​ കസ്​റ്റഡിയില്‍. ബോയ്​സ്​ ലോക്കര്‍ റൂം എന്നാണ്​ ഈ ഇന്‍സ്​റ്റഗ്രാം ഗ്രൂപി​​െന്‍റ പേര്​. ഡല്‍ഹിയിലെ സ്​കൂളിലെ വിദ്യാര്‍ഥിയാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​. ഗ്രൂപ്പില്‍ സജീവമായ 20 കുട്ടികളുടെ വിവരങ്ങള്‍ വിദ്യാര്‍ഥി പൊലീസിന്​ കൈമാറി.

തെക്കന്‍ ഡല്‍ഹിയിലെ പ്രമുഖ അഞ്ച്​ സ്​കൂളുകളിലെ 11, 12 ക്ലാസുകളില്‍ പഠിക്കുന്ന 20ലേറെ വിദ്യാര്‍ഥികള്‍ ഗ്രൂപ്പില്‍ സജീവമാണ്​. കുട്ടിയുടെ മൊബൈല്‍ ഡല്‍ഹി സൈബര്‍ സെല്‍ പിടിച്ചെടുത്തു. ഞായറാഴ്​ചയാണ്​ ഇന്‍സ്​റ്റഗ്രാം ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്​. ഇവരുടെ സഹപാഠിയായ വിദ്യാര്‍ഥിനിയാണ്​ ഗ്രൂപ്പിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്​.

”എനിക്കവളെ എളുപ്പം ബലാത്സംഗം ചെയ്യാന്‍ കഴിയും”-എന്ന രീതിയിലുള്ള ചാറ്റുകളാണ്​ കൂടുതലും. പെണ്‍കുട്ടികളുടെ മോര്‍ഫ്​ ചിത്രങ്ങളും ഇവരുടെ കൈവശമുണ്ട്​. ഡല്‍ഹിയിലെ പ്രമുഖ കോളജിലെ 19കാരിയുടെ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്​. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കി.

പെണ്‍കുട്ടികളുടെ സമ്മതമോ അറിവോ കൂടാതെയാണ്​ ഫോ​ട്ടോകള്‍ പ്രചരിപ്പിക്കുന്നത്​. വിവരം പുറത്തായതോടെ ഡല്‍ഹി വനിത കമീഷന്‍ പൊലീസിനും ഇന്‍സ്​റ്റഗ്രാമിനും നോട്ടീസയച്ചു. ഗ്രൂപ്പിലെ അംഗങ്ങളെ കുറിച്ച്‌​ വിവരങ്ങള്‍ നല്‍കാന്‍ ഡല്‍ഹി പൊലീസ്​ ഇന്‍സ്​റ്റഗ്രാമിനോട്​ ആവശ്യപ്പെട്ടു. കുട്ടികളുടെ ക്രിമിനല്‍, ബലാത്സംഗ മനോഭാവത്തി​​െന്‍റ സൂചനയാണിതെന്ന്​ ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാവിവാള്‍ പറഞ്ഞു.




By onemaly