ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു – Sreekandapuram Online News-
Mon. Sep 28th, 2020
ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ചാനലിലെ ഭാഗത്തുനിന്നും ഔദ്യോഗികമായ അറിയിപ്പ് ഇതിനോടകം എത്തിക്കഴിഞ്ഞു.

രാജ്യവ്യാപകമായി കോവിഡ് 19 പടരുന്ന സാഹചരത്തിലാണ് പരിപാടി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. ഇതിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവും.

ചെന്നൈ കേന്ദ്രീകൃതമായാണ് ബിഗ് ബോസ് പരിപാടി നടത്തുന്നത്.
ഏകദേശം മുന്നൂറോളം ആളുകള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഷോയില്‍ രോഗബാധ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം കൂടുതലാണ്.

അതുകൊണ്ടുതന്നെ അണിയറ പ്രവര്‍ത്തകരുടെയും മത്സരാര്‍ത്ഥികളാണ് താരങ്ങളുടേയും സുരക്ഷയെ കരുതിയാണ് അധികൃതര്‍ ഷോ നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലെത്തിയത്. രാജ്യവ്യാപകമായി കര്‍ശനമായ വലിയ സുരക്ഷാ നടപടികളാണ് ഏവരും സ്വീകരിക്കുന്നത്.
By onemaly